കാത്തിരിക്കും മാനസത്തിൻ (സെക്കന്റ്റ് ഇന്നിംഗ്സ്‌ )
This page was generated on April 19, 2024, 10:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎബി ടോം സിറിയക്ക്
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍താൻസൻ ബേർണി ,ഗായത്രി അശോകൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാജീവ് പിള്ള ,ഐഷിക
ഗാനത്തിന്റെ വരികള്‍
Last Modified: September 28 2013 16:48:08.

കാത്തിരിക്കും മാനസത്തിൻ
താമരപ്പൂം കുമ്പിളിൽ
കാറ്റിലൂർന്നു താഴെ വന്ന
തിങ്കളല്ലേ നീ...
(കാത്തിരിക്കും...)
ആരുമാരുമറിയാതെ നീ
എന്റെയുള്ളിൽ ഒളിച്ചില്ലേ....
ആവോളം നിന്നെ ഞാനൊന്നോമനിച്ചോട്ടെ...
ഇനി ഓമനിച്ചോട്ടെ...
(കാത്തിരിക്കും...)

കണ്ണിണയിൽ ചേർത്തുവെച്ചിട്ടോ-
മനിക്കാൻ കൊതിയുണ്ടേ...
പറയാത്തൊരു സ്നേഹത്തിൻ
പനിനീർ തളിക്കാൻ കൊതിയുണ്ടേ...
(കണ്ണിണയിൽ...)
പീലിമഞ്ചം ഒരുക്കാം ഞാൻ
ഒരു പാട്ടുപാടിയുറക്കാം ഞാൻ...(2)
ഉറങ്ങുന്ന നിനക്കായി ഉണർന്നിരിക്കാം
ഞാൻ ഉണർന്നിരിക്കാം....
(കാത്തിരിക്കും...)

നാളേറെ ആഗ്രഹിച്ചു
നീയറിഞ്ഞോ അറിയില്ല...
കാണിക്കാതൊളിച്ചുവെച്ചു
കണ്ടെടുത്തോ അറിയില്ല...
(നാളേറെ...)
എന്റെ കൂടെ ഇരുന്നിട്ടും
തൊട്ടു തൊട്ടു കഴിഞ്ഞിട്ടും
ഇഷ്ടമെന്നിന്നോളം പറഞ്ഞുമില്ല...
നീ പറഞ്ഞുമില്ല...
(കാത്തിരിക്കും...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts