ഹേ വെണ്ണിലാ (പട്ടം പോലെ )
This page was generated on April 30, 2024, 6:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ഹരിചരൻ ശേഷാദ്രി ,ശക്തിശ്രീ ഗോപാലൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദുൽഖർ സാൽമൻ ,മാളവിക മോഹൻ ,ജയപ്രകാശ് ,അനൂപ് മേനോൻ ,അർച്ചനകവി ,ലാലു അലക്സ് ,മീര കൃഷ്ണ ,ശ്രദ്ധ ഗോകുൽ
ഗാനത്തിന്റെ വരികള്‍
Last Modified: February 04 2014 04:58:16.

ഹേ വെണ്ണിലാ...പൂം പീലി നീട്ടി
എൻ നെഞ്ചിനെ...നീ തൊട്ട നേരം
പറന്നേറി ഞാനേതോ ചിരിത്തുമ്പിയായ്...
(ഹേ വെണ്ണിലാ...)

എവിടെയും കതിരിടും അഴകു ഞാൻ കണ്ടു
ഇരവുകൾ പകലുപോൽ തെളിമകൾ തന്നു
കൈ വീശി ഓളം പോകുമ്പോൾ
തീരങ്ങൾ മൂളിപ്പാടുന്നു...
അകലുന്നതും...പിരിയുന്നതും..
ഒരുവേളയിൽ...തിരികേ വരാൻ....
ഹേ വെണ്ണിലാ...പൂം പീലി നീട്ടി
എൻ നെഞ്ചിനെ...നീ തൊട്ട നേരം...

പിറകിലെ നിമിഷമോ മറവിയിൽ മാഞ്ഞൂ
പുതുമതൻ മധുവുമായ് പുലരികൾ വന്നൂ...
മൗനത്തിൻ ചന്തം കണ്ടൂ ഞാൻ
സ്നേഹത്തിൻ രാഗം കേട്ടൂ ഞാൻ..ആ...
പ്രണയങ്ങളോ...വഴിയാത്രകൾ...
ഓ...വിരഹം വെറും...വഴിയമ്പലം...
(ഹേ വെണ്ണിലാ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts