ദൂരെ (കാഞ്ചി)
This page was generated on April 27, 2024, 9:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംറോണി റാഫേല്‍
ഗാനരചനജി എൻ പത്മകുമാർ
ഗായകര്‍അല്‍ഫോന്‍സ് ജോസഫ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 27 2013 10:03:08.

ദൂരേ ഈ യാത്രയിൽ
ചെങ്കനലുമായ് അലയുന്നാരോ....
ഏതോ വിരലുകൾ നിഴലുമായ് ഇടയുന്നിവിടെ...
എരിവെയിലിൻ പകലുകളിൽ
ഇനി നേരിൻ ചുവടുകൾ തേടുന്നാരാരോ....
ചിതലണിയും ചിന്തകളിൽ
നിൻ ചതിയുടെ പിൻവിളി മാത്രം കേട്ടു ഞാൻ...
(ദൂരേ....)

വിധി തേടും പൊരുളെന്തെന്നറിയാമോ
പകയുടെ ചുടുകാട്ടിലെരിയാത്ത ചിതയല്ലേ...
ജന്മങ്ങൾ പഞ്ചാഗ്നി മൂടുന്നോ
മകുടിയുമായ്...ഇതുവഴിയേ...പോകുന്നാരോ...
(ദൂരേ....)

ദൂരേ ഈ യാത്രയിൽ
ചെങ്കനലുമായ് അലയുന്നാരോ....
ഏതോ വിരലുകൾ നിഴലുമായ് ഇടയുന്നിവിടെ...
എരിവെയിലിൻ പകലുകളിൽ
ഇനി നേരിൻ ചുവടുകൾ തേടുന്നാരാരോ....
ചിതലണിയും ചിന്തകളിൽ
നിൻ ചതിയുടെ പിൻവിളി മാത്രം കേട്ടു ഞാൻ...
ദൂരേ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts