എന്റെ നെഞ്ചിലെ (മിസ്സ് ലേഖ തരൂർ കാണുന്നത് )
This page was generated on April 27, 2024, 4:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംരമേഷ് നാരായണ്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍സാധന സർഗ്ഗം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മീര ജാസ്മിന്‍
ഗാനത്തിന്റെ വരികള്‍
Last Modified: November 22 2013 03:03:34.

എന്റെ നെഞ്ചിലെ മൺ‌ചിരാതിലെ തിരിയായ്
വേനലാളവേ ഓടിയെത്തുമീ മഴയായ്
ഇരുളലയിൽ വെയിലുണരും
ഇതളിലെ നനവൊഴിയും പുലരിയായ്....
എന്റെ നെഞ്ചിലെ മൺ‌ചിരാതിലെ തിരിയായ്

കാണാക്ഷതങ്ങളിൽ ഒരു തൂവൽസ്പർശമായ്
പാടാത്ത തന്ത്രിയിൽ ഒരു സ്നേഹാർദ്രരാഗമായ്
ആലോലമാളുമോ..വീണ്ടും ആത്മാവിലാകവേ...
പുതുമലരിലെ ഹൃദയസൗരഭം
മധുരമന്ത്രണമായ്...
എന്റെ നെഞ്ചിലെ മൺ‌ചിരാതിലെ തിരിയായ്...

തൂമഞ്ഞുതുള്ളിയിൽ..ഒളിതൂകും പ്രകാശമായ്
വീശുന്ന തെന്നലിൻ...തണുവോലുന്ന കൈകളായ്
കാണാൻ വരുന്നുവോ വീണ്ടും
ഈ ജാലകങ്ങളിൽ...
പുലരൊളിയുടെ ശോണരേഖകൾ
അമൃതസാന്ത്വനമായ്...
എന്റെ നെഞ്ചിലെ മൺ‌ചിരാതിലെ തിരിയായ്
വേനലാളവേ ഓടിയെത്തുമീ മഴയായ്
ഇരുളലയിൽ വെയിലുണരും
ഇതളിലെ നനവൊഴിയും പുലരിയായ്....
എന്റെ നെഞ്ചിലെ മൺ‌ചിരാതിലെ തിരിയായ്...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts