യൂ കാൻ ഡൂ (യൂ കാൻ ഡൂ )
This page was generated on September 10, 2024, 3:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംജയമോഹനൻ
ഗാനരചനഅജോയ് ചന്ദ്രൻ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 26 2013 08:16:26.

വെള്ളിത്തിരയിൽ നിങ്ങളിറങ്ങിയ
വഴികൾ തേടിയിറങ്ങിയവർ...
ചലനങ്ങളിൽ ഈ ചിത്രമൊരുക്കിയ
ഭാവന കണ്ടു മയങ്ങിയവർ...

യൂ കാൻ ഡൂ...യൂ കാൻ ഡൂ...

വെള്ളിത്തിരയിൽ നിങ്ങളിറങ്ങിയ
വഴികൾ തേടിയിറങ്ങിയവർ...
ചലനങ്ങളിൽ ഈ ചിത്രമൊരുക്കിയ
ഭാവന കണ്ടു മയങ്ങിയവർ...

യൂ കാൻ ഡൂ......സിനിമ..സിനിമ..
സിനിമ..സിനിമ..സിനിമ..സിനിമ..

കണ്ണിലൊളിച്ചൊരു ക്യാമറയിൽ
കണ്ടൊരു കാര്യം പറയാമോ...
സ്വപ്നം കാണൂ ആവോളം
ചിറകുകൾ വീശി വാനോളം..
(കണ്ണിലൊളിച്ചൊരു...)
കാലമൊരുക്കിയ ചായക്കൂട്ടിൽ
കാഴ്ചയൊരുത്സവമാക്കൂ
ഒരു നാൾ കാണാ മത്സരമാകൂ
മത്സരമാകൂ....

മനസ്സിൽ പതിഞ്ഞു കിടക്കുവതെല്ലാം
എന്നു പകർത്തിയെടുക്കും നാം...
മനസ്സിൽ പതിഞ്ഞു കിടക്കുവതെല്ലാം
എന്നിനി ഒപ്പിയെടുക്കും ഞാൻ...
കാലമൊരുക്കിയ ചായക്കൂട്ടിൽ
കാഴ്ചയൊരുത്സവമാകൂ
ഒരു നാൾ കാണാ മത്സരമാകൂ
മത്സരമാകൂ....
യൂ കാൻ ഡൂ...യൂ കാൻ ഡൂ...
യൂ കാൻ ഡൂ...യൂ കാൻ ഡൂ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts