കത്തുന്ന വേനലിലൂടെ (വസന്തത്തിന്റെ കനല്‍ വഴികളിൽ )
This page was generated on April 30, 2024, 10:13 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംപി കെ മേദിനി
ഗാനരചനഅനില്‍ വി നാഗേന്ദ്രന്‍
ഗായകര്‍പി കെ മേദിനി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 11 2013 05:19:24.

കത്തുന്ന വേനലിലൂടെ കനിവിന്നായ്‌ കരഞ്ഞുകൊണ്ടു്
കനൽവഴികൾ താണ്ടി നടന്നു പോയൊരു കാലം...
ചുടു കണ്ണീർക്കാലം....
അതു കിനാവുകൾ ചുട്ടുകരിക്കും കനിവില്ലാക്കാലം
മനുജനെ മനുജൻ തിന്നും മനസില്ലാക്കാലം...
(കത്തുന്ന വേനലിലൂടെ....)

കണ്ണീരിൻ പെരുമഴ കൊണ്ടു് ചെഞ്ചോര ചാലുകൾ കൊണ്ടീ
മണ്ണിനെ കുഴച്ചു നാമൊരു പുതുലോകം തീർത്തു....അവിടെ
നന്മതൻ പൂക്കളാലൊരു പൂക്കാലം തീർത്തു
ചെമ്പൂക്കാലം തീർത്തു.....
കത്തുന്ന വേനലിലൂടെ കനിവിന്നായ്‌ കരഞ്ഞുകൊണ്ടു്
കനൽവഴികൾ താണ്ടി നടന്നു പോയൊരു കാലം...
ചുടുകണ്ണീർക്കാലം....

മതങ്ങൾക്കതീതമായി ജാതികൾക്കതീതമായി
മനുഷ്യരായ്‌ നിന്നുകൊണ്ടീ മണ്ണിനെക്കാക്കാം...അപ്പോൾ
കിനാവിൽ നാം കൊണ്ടു നടന്നൊരു സൂര്യനുദിക്കും
ചുവന്ന സൂര്യനുദിക്കും....
ചുവന്ന സൂര്യനുദിക്കും....
ചുവന്ന സൂര്യനുദിക്കും....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts