മാധവമാസമോ (സ്വപാനം )
This page was generated on April 20, 2024, 8:05 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംശ്രീവല്‍സന്‍ ജെ മേനോന്‍
ഗാനരചനമനോജ് കുറൂര്‍
ഗായകര്‍ആര്‍ ഹരിപ്രസാദ് ,ശ്രീരഞ്ജിനി കൊടമ്പള്ളി
രാഗംനാട്ടക്കുറിഞ്ചി
അഭിനേതാക്കള്‍ജയറാം ,കാദംബരി
ഗാനത്തിന്റെ വരികള്‍
Last Modified: December 14 2013 19:27:47.

മാധവ മാസമോ മാനസമോ ചൊല്ലു
മാധവമാസമോ മാനസമോ ചൊല്ലു
മാദകമിതാ കാൺക മാകന്ദം വിരിഞ്ഞല്ലോ...
മാധവ മാസമോ....

മാരുതനൊളിക്കുന്നൂ മാതളമരങ്ങളിൽ
മാരിവില്ലുകൾ മണ്ണിൽ വേരുകൾ തിരയുന്നു...
മാരുതനൊളിക്കുന്നൂ മാതളമരങ്ങളിൽ
മാരിവില്ലുകൾ മണ്ണിൽ വേരുകൾ തിരയുന്നു...
മാധവ മാസമോ....

മേനിയിൽ തുളുമ്പുന്ന മേദിനിയുടെ ഗന്ധം
മാലതിവനങ്ങളിൽ മോദമോടലയുന്നു...
മേനിയിൽ തുളുമ്പുന്ന മേദിനിയുടെ ഗന്ധം
മാലതിവനങ്ങളിൽ മോദമോടലയുന്നു...
മാധവ മാസമോ....

വസന്തം കണ്ണിമയ്ക്കുമ്പോൾ ലസിച്ചു മായുമോ ജീവൻ
ശ്വസിക്കും ഈ യുവത്വവും അസത്യമാകുമോ..
കരം ഗ്രസിച്ചും മൃദു ഹസിച്ചും രതി രസിച്ചും
സുധയശിച്ചുമീക്ഷണ വസന്തഭംഗികൾ
അനന്തമാമൃദുതരംഗഗീതിയിലലിഞ്ഞൊരീ നിമിഷം...
(വസന്തം....)
മാധവ മാസമോ മാനസമോ ചൊല്ലു
മാദകമിതാ കാൺക മാകന്ദം വിരിഞ്ഞല്ലോ...
മാധവ മാസമോ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts