കാതോരമാരോ (നമ്പൂതിരി യുവാവ് വയസ്സ് 43 )
This page was generated on April 28, 2024, 8:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംനീരജ് ഗോപാൽ
ഗാനരചനഅജിത്‌ ഐരാപുരം
ഗായകര്‍സുദീപ് കുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മണിയൻപിള്ള രാജു ,Thanushree Reghuram
ഗാനത്തിന്റെ വരികള്‍
Last Modified: November 05 2013 04:05:30.

കാതോരമാരോ കളിവാക്കു മൂളി
കനവായിരം പൂത്തു വാസന്തമായി...(2)
ആരോമലായ് അരികിൽ നിലാവിൻ
ചേലുള്ളൊരാൾ വരാൻ നേരമായി...
കാതോരമാരോ കളിവാക്കു മൂളി
കനവായിരം പൂത്തു വാസന്തമായി...

ഈറൻ നിലാവും പൊന്നാമ്പലും
കുളിരാർന്ന രാവിന്റെ തീരങ്ങളും
മൃദുവല്ലി പടരുന്ന തേന്മാവിലെ
തളിരുണ്ടു കിളിപാടും ഗീതങ്ങളായ്
അനുരാഗക്കുറിചാർത്തി അണിയിച്ചൊരുക്കുന്ന
മനസ്സിന്റെ മണിവർണ്ണ സ്വപ്നങ്ങളും
കാലവും...മോഹവും....
കൈകോർത്തു കല്യാണയാമമായി...
കാതോരമാരോ കളിവാക്കു മൂളി
കനവായിരം പൂത്തു വാസന്തമായി...

പലകാലമായി പാടാത്തൊരെൻ
വരവീണ പാടുന്നു പ്രണയാർദ്രമായ്
കണിമുല്ല പൂക്കുന്ന മണിമുറ്റമീ
വനമുല്ലപ്പൂ നിന്നെ വരവേൽക്കയായ്
തിരുവാതിരപ്പാട്ടിൻ ഈണം മുഴങ്ങുന്ന
ഈ നാലുകെട്ടിന്റെ ഹൃദയാങ്കണം
ഓമലേ...താരിളം...
വിരൽതൊട്ടു വിരിയുന്ന രാഗമായി...
കാതോരമാരോ കളിവാക്കു മൂളി
കനവായിരം പൂത്തു വാസന്തമായി...
ആരോമലായ് അരികിൽ നിലാവിൻ
ചേലുള്ളൊരാൾ വരാൻ നേരമായി...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts