വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | ഗോപി സുന്ദർ |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | ഷഹബാസ് അമൻ ,മൃദുല വാര്യർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കുഞ്ചാക്കോ ബോബൻ ,മിയ ജോർജ്ജ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 13 2013 06:00:09.
ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ പ്രണയമേ....അരികിൽ വന്നു നീ.... ഒരു സുഖമറവിയിൽ ഉരുകുകയാണെൻ ഹൃദയമേ....വെറുതേ നിന്നു ഞാൻ... തോഴീ...ഒരു നോവുപോലെരിയുന്നിതാ...തിരി ഏതോ കിനാവിൽ നിറയുന്നിതെൻ മിഴി... മറന്നു ഞാനിന്നെന്നെയും പ്രിയേ... ഒഴുകി അലകളിൽ.... (ഒരു മെഴുതിരിയുടെ....) ഓരോ നിമിഷ ചഷകം സ്മൃതികളാൽ നിറയുമിവിടെ... ഓരോ വിജന വനിയും നിറയേ കനികൾ ചൂടും... ഇനി നീട്ടുമോ കരങ്ങളെ വിരഹാശ്രു മായ്ക്കുവാൻ.... പ്രഭാതമോ തൃസന്ധ്യതൻ സഖീ... കലരുമവയിനി.... (ഒരു മെഴുതിരിയുടെ....) പ്രാണൻ അലയുമിതുപോൽ പലയുഗം വിവശമായി.... രാവിൻ സജലമിഴികൾ പിടയും വിഫലമായി ശലഭങ്ങളായ് ഉയിർക്കുമോ അനുരാഗികൾ സഖീ... അഗാധമീ ഹൃദന്തമോ പ്രിയാ... നിറയെ നീ... (ഒരു മെഴുതിരിയുടെ....) |