കുരുവി പതറിയ (കാശ് )
This page was generated on April 30, 2024, 3:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംസന്ദീപ് പിള്ള
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍സുധീർ വാര്യർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 19 2014 03:32:32.

കുരുവി പതറിയ ദിനം...കുയിലു വിളറിയ ദിനം...
കുരുവി പതറിയ ദിനം...കുയിലു വിളറിയ ദിനം...
നോവിന്‍ നോവില്‍ നിറയുമേതോ മൗനം...
ശ്രുതികളിടറിയ ദിനം....
സ്വരവുമിടറിയ ദിനം....
ദിനം...ദിനം...

സ്വയം ദൂരെ മായുന്നു നോവിന്‍ കാലം
അകം മെല്ലെ ചൂടുന്നു പൂവിന്‍ താലം
പാഴ്മൊഴികള്‍ നല്‍കും വിങ്ങല്‍ പോയ്‌ അകലെ
സ്വരവും ശ്രുതിയും തോളുരുമ്മും പോലെ...
കനവിലൊരു സുഖ മനം..
കവിതയെഴുതിയ ദിനം
ദിനം...ദിനം...

കുയില്‍പ്പെണ്ണോ പാടുന്നു മണ്ണില്‍ വിണ്ണില്‍
വെയിൽ‌പ്പൊന്നോ മിന്നുന്നു കണ്ണില്‍ കണ്ണില്‍
തേ‌ൻ‌കിളികള്‍ പാറി...നീളേ പുൽ‌ത്തൊടിയില്‍..
കുളിരായ് വീണ്ടും ചൊല്ലിയാരോ കാതില്‍...
കണിയിലൊരു ശുഭദിനം...
കളഭമൊഴുകിയ ദിനം...
മഞ്ഞിന്‍ തേരില്‍...പറവയായി മോഹം..
ഉള്ളില്‍ നിന്നും ഉറവയായി സ്നേഹം...
മനസ്സു മധുരിത വനം
മധുരമിനിയൊരു ധനം...
മനസ്സു മധുരിത വനം
മധുരമിനിയൊരു ധനം...
ധനം...ധനം...ധനം...

 


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts