ഈ ഇരവിലെ (എസ്കേപ് ഫ്രം ഉഗാണ്ട )
This page was generated on May 26, 2024, 7:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംവരുണ്‍ ഉണ്ണി
ഗാനരചനആര്‍ വേണുഗോപാൽ
ഗായകര്‍രാഹുല്‍ നമ്പ്യാര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 20 2013 06:02:41.

ഈ ഇരവിലേ...തീ ചൊരിയുമീ...
നീറും നെഞ്ചിൻ തീരാനോവിൽ
പ്രാണൻ തേടി പോകവേ...
ഈ ഇരവിലേ...തീ ചൊരിയുമീ...

ഇര പോലീ തീരാദൂരം പോകാനേറെ
വഴി തേടി പോകും പാദം കേണീടുന്നു
മിഴിതേടും നോവിൻ മുത്തേ നിന്നെ കാണാൻ
ഈ ദൂരം...ജീവൻ...കാവൽ തേടി
ഈ കൈകൾ എന്നിൽ ചേരും നീയായ്‌
പിരിയല്ലേ നീ നിമി നേരം പോലും
ഇരുളൂറും മരുവിൽ ഇനിയും കഴിയാനൊരുനാളും
പിരിയല്ലേ നീ നിമി നേരം പോലും
മനമില്ലീ വേവും ഭൂവിൽ
ഇനിയും ഒരുനാൾ നിന്നെ പിരിയാൻ...
(ഈ ഇരവിലേ...)

ഇനി ഓരോ പാദം പോലും വേഗം തേടും
സിരയോരോ തീരം തേടും തിരയായ്‌ ഉണരും
ഭയമേതോ കാണാക്കോണിൽ നിഴലായ് മറയും
ഈ നേരം നെഞ്ചിൽ പ്രാണൻ തേങ്ങീ...
കൈ ചേരും യാനം കണ്ണിൽ മിന്നീ...
പിരിയില്ലിനി നാം നിമി നേരം പോലും
ഇരുളൂറും മരുവിൽ ഇനിയും കഴിയാനൊരുനാളും
പിരിയില്ലിനി നാം നിമി നേരം പോലും
മനമില്ലീ വേവും മണ്ണിൻ-
മടിയിൽ പിടയും കഥയായ് തീരാൻ...
(ഈ ഇരവിലേ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts