കളിയായ് നീ (സ്വപാനം )
This page was generated on May 2, 2024, 10:28 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംശ്രീവല്‍സന്‍ ജെ മേനോന്‍
ഗാനരചനമനോജ് കുറൂര്‍
ഗായകര്‍ദീപു നായർ ,മീര റാം മോഹൻ
രാഗംകേദാരഗൗള
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 09 2013 13:08:27.

കളിയായ്‌ നീ ചൊന്നതെല്ലാം
കനവായ് കണ്ടു ഞാൻ കാന്താ...
കളിയായ്‌ നീ ചൊന്നതെല്ലാം
കനവായ് കണ്ടു ഞാൻ കാന്താ...
ഇരവിൽ പുഞ്ചിരി തൂകി അരികിൽ വന്നു ഞാൻ നിന്റെ
കരിമിഴി മുകർന്നപ്പോൾ വിരലാലെ തഴുകി നീ...
കളിയായ്‌...കളിയായ്‌...

ഇടയിൽ വന്നൊരു മിന്നൽ തെളിയിൽ നിന്നുടൽ കണ്ടു
തൊടുവാനായവേ നിന്റെ കവിളുകൾ ചുവന്നു പോയ്‌...
കളിയായ്‌ നീ ചൊന്നതെല്ലാം
കനവായ് കണ്ടു ഞാൻ കാന്താ...ആ...

ഇരുളിൽ ചന്ദ്രികപോലെ കരവലയത്തിൽ ചേർന്നു
മരുവുമ്പോൾ എൻമാറിൽ നീ പവിഴമാലകൾ കോർത്തു...
രീ മഗസാ രിസനിധ പനിസരിമഗസരീ
മഗസാ രിസനിധ പനിസരിമഗസ രീമപാ
മപനിധപമാ പനിസാ പനിസരിനിസാ
രിമഗരിസരിസാ നിധപമപ സനിധമപധപാ
മഗരിസരീമ പനി സരിനിസാ
പാപരിസ സനിധപാ പാപനിധപമഗസ
കളിയായ്‌ നീ ചൊന്നതെല്ലാം
കനവായ് കണ്ടു ഞാൻ കാന്താ...

ഉടലുകളുണർന്നതും ഉടയാടയഴിഞ്ഞതും
ഒടുവിൽ നീ തളർന്നെന്റെ മടിയിൽ ചേർന്നതുമോർത്താൻ...
കനവായ് കണ്ടു ഞാൻ കാന്താ...ആ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts