രാഗസിന്ദൂരം (പോയ്‌ മറഞ്ഞു പറയാതെ [ആമസോണ്‍ ടേണിങ്ങ് പോയിന്റ് ])
This page was generated on April 27, 2024, 2:51 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംവിദ്യാധരൻ
ഗാനരചനഡോ പ്രശാന്ത് കൃഷ്ണന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 04 2014 11:23:30.

രാഗസിന്ദൂരം ചാർത്താൻ
രാക്കിളിപ്പാട്ടിലലിയാൻ....(2)
എങ്ങുപോയ്...എങ്ങുപോയ്...
പൂനിലാവു് പെയ്ത രാവിൽ
വെണ്മേഘമായ് അലയാൻ....
(രാഗസിന്ദൂരം...)

ശ്രീലയതാംബൂല താലവുമായ്
ഈ വള്ളിക്കുടിലിൽ കാത്തിരുന്നു..(2)
ചിറകൊടിഞ്ഞ കിളിതൻ നൊമ്പരം
ഗദ്ഗദശ്രുതിയായ്‌ പാടുകയായ്
ചിറകൊടിഞ്ഞ കിളിതൻ നൊമ്പരം
ഗദ്ഗദശ്രുതിയായ്‌ പാടുകയായ്...
(രാഗസിന്ദൂരം...)

ഇന്ദ്രനീരദ രാക്കിനാവിൽ എൻ
ജന്മദുഃഖം പിടയുന്നുവോ...(2)
ദേവശിലകൾ തീർത്ത സ്മൃതികൾ
വിരഹനീറ്റലായ് വിതുമ്പുകയായ്...
ദേവശിലകൾ തീർത്ത സ്മൃതികൾ
വിരഹനീറ്റലായ് വിതുമ്പുകയായ്...
(രാഗസിന്ദൂരം...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts