ഹിമബിന്ദുക്കൾ (പോയ്‌ മറഞ്ഞു പറയാതെ [ആമസോണ്‍ ടേണിങ്ങ് പോയിന്റ് ])
This page was generated on April 27, 2024, 5:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംവിദ്യാധരൻ
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 10 2014 04:31:55.

ഹിമബിന്ദുക്കൾ ചുംബിച്ചെൻ തൂവൽ മെയ്യിൽ
മാരൻ നീ തീപോലെൻ ഈറൻ മാറിൽ
രതിരാഗങ്ങൾ മൂളും മദഭൃംഗം പോലെ
കേളിപ്പൂ എന്നെ നീ ലാളിക്കില്ലേ...
രോമാഞ്ചത്താലം ഞാനല്ലേ മുന്നിൽ
പെണ്‍പൂവെൻ പൂത്താലം ചോദിക്കില്ലേ...
ശൃംഗാരം നെഞ്ചിൽ കനലാടും പോലെ
എന്നെ നിൻ പൂവമ്പാൽ വേണിക്കില്ലേ...
ഹിമബിന്ദുക്കൾ ചുംബിച്ചെൻ തൂവൽ മെയ്യിൽ
മാരൻ നീ തീപോലെൻ ഈറൻ മാറിൽ....

ചുണ്ടത്തെ സിന്ദൂരം ചാലിച്ചോരോ
ചുടുമുത്തത്തിൽ സമ്മാനങ്ങൾ ചൂടിക്കില്ലേ...
വശ്യക്കണ്ണിൽ തഴുകും അരവിന്ദം പോലെ
കുളിരുന്മാദം തോരാതെ നീ നിൽക്കില്ലേ...
സമ്മോഹനശൃംഗം നിൻ താഴ്‌വാരം ഞാൻ
പൂക്കില്ലേ പൂക്കില്ലേ...ആ...ആ...
ഹിമബിന്ദുക്കൾ ചുംബിച്ചെൻ തൂവൽ മെയ്യിൽ
മാരൻ നീ തീപോലെൻ ഈറൻ മാറിൽ....

താപത്താൽ ഇറ്റിറ്റും മഞ്ഞു മാറ്റാൻ
ചുടുസ്വേതത്തിൽ നീരാറ്റിൽ നാം ഒന്നാകില്ലേ
ഹംസപ്പെണ്ണിൻ അരികെ ഇണഹംസം പോലെ
രസലാസ്യത്തിൽ കല്ലോലം നീയാകില്ലേ...
ആലസ്യച്ചേലുള്ള രാവെന്നും നമ്മെ
പുൽകില്ലേ...പുൽകില്ലേ...ആ...ആ...
(ഹിമബിന്ദുക്കൾ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts