ആരാണാരാ (പകിട )
This page was generated on April 19, 2024, 10:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംബിജിബാല്‍
ഗാനരചനജോഫി തരകന്‍
ഗായകര്‍നജീം അര്‍ഷാദ് ,വിനോദ് മേനോന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ആസിഫ് അലി
ഗാനത്തിന്റെ വരികള്‍
Last Modified: January 10 2014 04:41:39.

ആരാണാരാ...ആരാരാ
അക്കാണും അന്തിച്ചോപ്പിൽ
മുങ്ങിപ്പോകും മൂത്തോനാരാ...ഓ ഓ..
ആരാണാരാ...ആരാരാ
ആയമ്പോൽ ആകാശത്തിൽ
മങ്ങിപ്പൊങ്ങും കുഞ്ഞോനാരാ...ഓ ഓ..
ചുവപ്പുമായി പോയതോ...
ചുമ്മാതൊന്നുകൊള്ളിച്ചു കാർന്നോരേ...
വെളുപ്പുമായി വന്നതോ...
പമ്മിപ്പമ്മിയേറുന്നൊരിളയോരേ.....
(ആരാണാരാ...)

ഒരു മനമായ് ഉയരാം പുതുവാനം മെല്ലെ
കനവുകളിൽ...തെളിയില്ലേ...
അറിവുകളെ അറിയാൻ അരനേരം പോലും
ചിലവിടുവാൻ പറയല്ലേ....
തൊട്ടാൽ നിൽക്കും വിട്ടാൽ മണ്ടും കാലം
നമ്മൾക്കടിമയല്ലേ....
ഇരുൾക്കരെ മാഞ്ഞതോ...
നാളേക്കായൊരുങ്ങേണ്ട പൊൻസൂര്യൻ...
(ആരാണാരാ...)

പഴമൊഴികൾ നിറയും...പരിഹാസപ്പാട്ടിൽ
പടകളികൾ പതിനാറു്...
പലവഴിയേ...ഒഴുകും ചുടു ഭ്രാന്തൻ കാറ്റിൽ
ഉദയമതോ...പടിഞ്ഞാറു്...
മൊത്തം വെള്ളം ചുറ്റും മൂടും ലോകം
മത്തിൽ മറിയുകില്ലേ...
മനസ്സിലാകെ പൂത്തതോ...
മട്ടിക്കള്ളുമോന്തുന്ന വിൺചന്ദ്രൻ...
(ആരാണാരാ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts