ഉണരൂ മനസ്സേ (@അന്ധേരി )
This page was generated on April 25, 2024, 1:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഅല്‍ഫോന്‍സ് ജോസഫ്
ഗാനരചനജോഫി തരകന്‍
ഗായകര്‍അല്‍ഫോന്‍സ് ജോസഫ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 12 2014 08:19:33.

ഉണരൂ മനസ്സേ സ്വയം
മരുവാമുയിരിൽ പ്രഭാതമായി....
അരികേ പുലരും ഈ പുതിയ വീഥിയിൽ
വിടപറയും നോവുകൾ...
കനവിൻ ഇടം തേടുവാൻ
ഇരുളിൻ തീരം താണ്ടുവാൻ....
ഇനിയീ പ്രഭാതം....
അഴകിൻ പ്രഭാവം...
കരൾക്കോണിലായ് കടൽക്കാറ്റു വീശവേ...

സത്യങ്ങൾ ചൂണ്ടുന്ന വിരലറുത്തെറിഞ്ഞും
തെറ്റുകൾ ശരികൾ തമ്മിലിടകലർന്നു-
മൊരായിരം അശാന്തമാത്രകൾ...
കത്തിച്ചുവക്കുന്ന ചിതയുടെ അരികേ
മോഹത്തിൻ മാണിക്യകലികകൾ ചികയുന്നി
മൂകമായ ഭ്രാന്തമാനസം...
ഇരവിരിയാ നിരാശകളിൽ...
രക്തക്കലികളിലെ നിശീഥിനിയിൽ...
കനവുകൾ നീട്ടുമൊരു നവജ്വാല തെളിയവേ.... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts