മണ്ണു് വിണ്ണു് (കൊന്തയും പൂണൂലും )
This page was generated on April 25, 2024, 2:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംമെജോ ജോസഫ്
ഗാനരചനസോഹന്‍ ലാല്‍
ഗായകര്‍യാസിൻ നിസാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 16 2014 12:20:28.

ഓ...
മണ്ണു് വിണ്ണു് പെണ്ണു് പൊന്നു്
കണ്ണു കണ്ടതൊക്കെ മായയോ...
ഒഹോഹൊ...ഒഹോഹൊ...ഒഹോഹൊ...ഹൊ ഹൊ
ഓ...
കാടു് മേടു് നാടു് വീടു്
തേടിവന്നതൊക്കെ മായയോ...
ഒഹോഹൊ...ഒഹോഹൊ...ഒഹോഹൊ...ഹൊ ഹൊ
കാതോരം നീ പാടും പാട്ടോ
തേവാരം നിൻ നാദം കേട്ടോ...
തീപാറും മേഘത്തിൻ നെഞ്ചിൽനീരൂറുമ്പം കണ്ടോ
മഴയിലുതിരും അരുണകിരണം
ചാവുകടൽ നീന്തിവന്ന മത്സ്യകന്യയല്ലേ...
മൂടുപടം നീക്കി വന്ന മഞ്ഞുകാലമല്ലേ...
നീ ഉണർന്ന കാവിനിന്നു നീലനിറമല്ലേ...
പാലമരം പൂത്തുലഞ്ഞ രാത്രിഗന്ധമല്ലേ...

കണ്ണാലേ കണ്ടതെല്ലാം പൊൻമാനായ്‌ മറഞ്ഞുവെന്നോ...
ഉള്ളാലേ ഓർത്തനേരം വെൺചിറകുകൾ വീശിയോ...
മൂവന്തിക്കാവിൽ മന്ത്രങ്ങൾ കേൾക്കുന്നു
മൗനം പാടുന്നുവോ...
ഈറൻ പുഷ്പങ്ങൾ നിൻ കാൽക്കൽ നേദിക്കാൻ
ഉള്ളം നോവുന്നുവോ...
മുറിവുകൾ കനവുകൾ..എരിയും അഴലിലുഴറി..സഞ്ചാരം...
ചാവുകടൽ നീന്തിവന്ന മത്സ്യകന്യയല്ലേ....
മൂടുപടം നീക്കി വന്ന മഞ്ഞുകാലമല്ലേ...
നീ ഉണർന്ന കാവിനിന്നു നീലനിറമല്ലേ...
പാലമരം പൂത്തുലഞ്ഞ രാത്രിഗന്ധമല്ലേ...
ഓ...
(മണ്ണു് വിണ്ണു്...)




Oh...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts