കണ്ണായിരം (സോളാർ സ്വപ്നം )
This page was generated on April 28, 2024, 6:06 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംജയൻ ബി ഏഴുമാന്തുരുത്ത്
ഗാനരചനജയകുമാർ കെ പവിത്രൻ
ഗായകര്‍അനിത ഷൈക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 22 2014 03:58:40.

കണ്ണായിരം പുൽകും നേരം
എൻ മേനി ഹാ മധുചഷകം...
ചെന്താമര പൂവിൽ നിന്നും
തൂവുന്നുണ്ടേ തിരുമധുരം...
നെഞ്ചം ദേ ബംബംബം വെമ്പുന്നൂ...
തഞ്ചത്തിൽ താളത്തിൽ കൊഞ്ചുന്നൂ...
മദനോത്സവം തുടങ്ങാം...ഹോയ്...
(കണ്ണായിരം...)

ആഹ...നീലരാവിൽ...മൗനദാഹമോടെ...
ആഹ നീലരാവിൽ മൗനദാഹമോടെ...
അവരെന്നും കാത്തുവെയ്ക്കും മാരസഖി ഞാൻ
സുരലോകം ഇന്നീ ഭൂവിൽ വിരുന്നു വന്നു
ചെല്ലത്തിങ്കൾ‌ക്കുടങ്ങളിൽ അമൃതവുമായ്...
ചുമ്മാ ചുമ്മാ വായോ വനശലഭങ്ങളേ...
ചെമ്മേ ചെമ്മേ വന്നീ ചെണ്ടിൻ ഇമ്പം നുകരൂ...
(കണ്ണായിരം...)

രാഗ സാഗരങ്ങൾ...തീരം തേടുമ്പോലെ...
രാഗസാഗരങ്ങൾ തീരം തേടുമ്പോലെ..
നീയെന്നെ തൊട്ടാലൊട്ടി കൂടെ പോരുന്നോ...
പയ്യേ പയ്യേ പാലാഴിയിൽ നീന്തി തുടിക്കാം
കാണാ പൊന്നാൽ‌പ്പൊന്നേ നിന്നെ മൂടിപ്പുതയ്ക്കാം...
തമ്മിൽ തമ്മിൽ ഒന്നായിടും സുദിനങ്ങളിൽ
സുമഹാരം പോലെ ഇന്നീ മാറിൽ മയങ്ങാം...
(കണ്ണായിരം...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts