പൂവിൻ മാറിലെ (ഹാങ്ങ്‌ഓവർ അവസാനിക്കുന്നേ ഇല്ല )
This page was generated on May 4, 2024, 6:48 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംമെജോ ജോസഫ്
ഗാനരചനമുരുകൻ കാട്ടാക്കട ,ജോഫി കൈലാസ്
ഗായകര്‍നിവാസ് രഘുനാഥൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 22 2014 03:59:51.

പൂവിൻ മാറിലെ പരാഗം തേടും മായക്കാറ്റോ
മായാജാലമായ്‌ കിനാവിൽ പൂക്കും താരമോ...
പവിഴ സന്ധ്യയോ....അധരകാന്തിയോ...
ഹൃദയം തേടുമാ പ്രണയഭംഗിയോ...ഓഹോ....
വിടരും മലരോ...നീയോ....കണ്ണേ...
പൂവിൻ മാറിലെ പരാഗം തേടും മായക്കാറ്റോ
മായാജാലമായ്‌ കിനാവിൽ പൂക്കും താരമോ...
ഹഹാഹാഹാ..ഹാഹാ..ഹാ..ആ..ഹാ...

ഒരേ കനവിൽ നനഞ്ഞു നാമെന്നും...എന്നും...
ഒരേ കവിത മൃദുലമായ് മൂളി മധുരമായ് നാം..
ഓ...പ്രണയമഴയായി പൊഴിയാമോ കരളിലാകെ
എൻ ഇരുളുവഴിയാകെ...
നിലാവായ് കൂടെ വരുമോ നീ....സഖീ..
പവിഴ സന്ധ്യയോ....അധരകാന്തിയോ...
ഹൃദയം തേടുമാ പ്രണയഭംഗിയോ....
ഹാ..ആ ഹാഹാ..ആ...ആ....ഹാഹാ ആ...

വരൂ...അകലെ മലനിരയോരം പൂവേ...
തരൂ....കരളിൽ നിറയുമാ മധു മധുപനായ് നീ
ഓ....തണലുമരമായി പടരാം ഞാൻ വഴിയിലാകെ..
ആ തണലിലലിയാനായ് പറവയായ് നീ വരാമോ
എൻ സഖീ...
പൂവിൻ മാറിലെ പരാഗം തേടും മായക്കാറ്റോ
മായാജാലമായ് കിനാവിൽ പൂക്കും താരമോ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts