സ്വാതന്ത്ര്യത്തിൻ താളങ്ങൾ (സംസാരം ആരോഗ്യത്തിനു ഹാനികരം )
This page was generated on April 28, 2024, 6:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഷോണ്‍ റോൾഡണ്‍
ഗാനരചനഅനു എലിസബത്ത്‌ ജോസ്‌
ഗായകര്‍പ്രദീപ്‌ ,കല്യാണി നായര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 10 2014 07:22:16.

സ്വാതന്ത്ര്യത്തിൻ താളങ്ങൾ ഓളത്തിൽ കാതിൽ ചേരുന്നേ...
മിണ്ടും പെണ്ണിൻ ചേലിന്റെ വർണ്ണങ്ങൾ കണ്ണിൽ മിന്നുന്നേ...
പയ്യെ പയ്യെ സൂര്യൻ മിന്നുന്നേ...
വാനം മൂടും മേഘം മാറിപ്പോകുന്നേ...
കാറും കോളും എല്ലാം ഓടിപ്പോകുന്നേ...
നല്ല കാലവും തിരികെയായ്...
കാണാ ചെല്ലക്കാറ്റേ...മിണ്ടാൻ പോരുന്നില്ലേ...
ചുറ്റി പാറുന്നില്ലേ...ഇനി ചൂളം മൂളി പാടുന്നില്ലേ...

കണ്ണുംമൂടി നിന്നേ...ലോകം മാറിപ്പോയേ...
സ്വപ്നംകാണും മേട്ടിൽ...മോഹപ്പൂവും പൂത്തേ...
ഉള്ളിൽ നീളേ വാർമഴവില്ലൊരു വീടും മേയുന്നേ...
പയ്യെ പയ്യെ മുന്നിൽ സൂര്യൻ മിന്നുന്നേ...
വാനം മൂടും മേഘം മാറിപ്പോകുന്നേ...
കാറും കോളും എല്ലാം ഓടിപ്പോകുന്നേ...
നല്ല കാലവും തിരികെയായ്...
കാണാ ചെല്ലക്കാറ്റേ...താളം തെറ്റി പാടുന്നില്ലേ...
ചുറ്റി പാറുന്നില്ലേ...ഇനി ചൂളം മൂളി പാടുന്നില്ലേ...

 


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts