കളിചിരി (മസാല റിപ്പബ്ലിക്ക് )
This page was generated on April 26, 2024, 3:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംജാസ്സി ഗിഫ്റ്റ്‌
ഗാനരചനജി എസ് വിശാഖ്
ഗായകര്‍ഇന്ദ്രജിത് സുകുമാരൻ ,സുമി അരവിന്ദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഇന്ദ്രജിത് സുകുമാരൻ ,അപർണ്ണ നായർ
ഗാനത്തിന്റെ വരികള്‍
Last Modified: April 22 2014 09:18:28.

കളിചിരിച്ചേലുള്ള കരിമിഴിപ്പെണ്ണേ
കൊഞ്ചിവന്നു കളകളം പാടു്
കുളിരുള്ള കാവിലെ കുന്നിമണിക്കൂട്ടിൽ
കണ്ണുകൊണ്ടു കഥയൊന്നു ചൊല്ല്...
തൊട്ടിലാട്ടും ചെല്ലക്കാറ്റേ
തൊട്ടുനോക്കാൻ ഇഷ്ടമായോ...
കണ്ണുകൊണ്ടേ കട്ടെടുക്കും
കള്ളനല്ലേ നീയെന്റെ പൊന്നേ...
നിന്റെ കന്നിയിളം നെഞ്ചിലിന്നൊരുമ്മ നൽകിയോമനിക്കും
കളിചിരിച്ചേലുള്ള കരിമിഴിപ്പെണ്ണേ
കൊഞ്ചിവന്നു കളകളം പാടു്
കുളിരുള്ള കാവിലെ കുന്നിമണിക്കൂട്ടിൽ
കണ്ണുകൊണ്ടു കഥയൊന്നു ചൊല്ല്...

കണ്ണാടിക്കണ്ടം കൊയ്യും കന്നിപ്പൂവേ
കല്യാണക്കാലം ചൊല്ലും കാക്കക്കുയിലേ...
കാവാലം കായൽത്തീരം തേടിപ്പോകാം
കുഞ്ഞോളം പോലെ മിന്നാരങ്ങൾ ചൊല്ലാം
കുട്ടനാടൻപെണ്ണേ കൊച്ചുമഴപ്പെണ്ണേ....
കുലവാഴക്കൂമ്പിൽ തേനും കൊണ്ടേ വായോ വായോ...

തൊട്ടിലാട്ടും ചെല്ലക്കാറ്റേ
തൊട്ടുനോക്കാൻ ഇഷ്ടമായോ...
കണ്ണുകൊണ്ടേ കട്ടെടുക്കും
കള്ളനല്ലേ നീയെന്റെ പൊന്നേ...
നിന്റെ കന്നിയിളം നെഞ്ചിലിന്നൊരുമ്മ നൽകിയോമനിക്കും
കളിചിരിച്ചേലുള്ള കരിമിഴിപ്പെണ്ണേ
കൊഞ്ചിവന്നു കളകളം പാടു്....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts