ചെണ്ടുമല്ലി (ഏഴുദേശങ്ങൾക്കുമകലെ )
This page was generated on April 20, 2024, 5:10 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംമുരളി ഗുരുവായൂർ
ഗാനരചനസജീവ് നാവകം
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 24 2014 06:10:55.

ലലല ലാ ലലലാ..ലലല ലാ ലലലാ..
ആ...ആ...ആ...
ചെണ്ടുമല്ലിപ്പൂവാണോ ചെന്താമര മിഴിയാണോ...
പുഞ്ചിരിച്ചാൽ വാനിലമ്പിളി പൂത്തൊരഴകാണോ...
കുന്നിൽവെച്ച വിളക്കാണോ...തുളുനാടൻ ചേലാണോ...
കണ്ടുനിൽക്കാൻ കൊന്നപൂത്തതു പോലൊരഴകാണോ...
ചെണ്ടുമല്ലിപ്പൂവാണോ ചെന്താമര മിഴിയാണോ ...
പുഞ്ചിരിച്ചാൽ വാനിലമ്പിളി പൂത്തൊരഴകാണോ...

വെണ്ണിലാവിൻ ഹിമകണമൊഴുകിയ പനിനീർപ്പൂവാണോ
നേർത്തരാവിൽ വാനിൽ പൂത്തതു് നിന്റെ മുഖമാണോ
നീ എന്റെ സ്നേഹക്കൂടല്ലേ...അതിനുള്ളിലെന്നും ഞാനില്ലേ..
മൃദുമന്ദഹാസം വിരിയുമ്പോൾ ഋതുദേവതേ ഞാനുണരില്ലേ
കുളിരുകോരും...പുതുനിലാവിൻ പുളകമാകാം ഞാൻ...
ചെണ്ടുമല്ലിപ്പൂവാണോ ചെന്താമര മിഴിയാണോ...
പുഞ്ചിരിച്ചാൽ വാനിലമ്പിളി പൂത്തൊരഴകാണോ...

കാതിലോലക്കമ്മലു ചാർത്തിയ കാർമുകിലൊളിയാണോ...
കാലിലണിയും കനകക്കൊലുസ്സൊന്നുലയും സ്വരമാണോ...
നീ എന്റെ സ്നേഹക്കളിയോടം അതിലെന്റെ പ്രണയക്കളിയാട്ടം
ഒഴുകും സരയൂനദിപോലെ തഴുകും സരളമുഖഭാവം
ഹൃദയമുരളി തഴുകിയൊഴുകും സാമഗീതം നീ...
(ചെണ്ടുമല്ലിപ്പൂവാണോ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts