മേരി തുടുത്തൊരു മേരി (ഉത്സാഹക്കമ്മിറ്റി )
This page was generated on April 25, 2024, 4:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംബിജിബാല്‍
ഗാനരചനജോഫി തരകന്‍
ഗായകര്‍കാവാലം ശ്രീകുമാര്‍ ,പുഷ്പവതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,കലാഭവൻ ഷാജോൺ ,ബാബുരാജ് ജേക്കബ് ,ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: April 30 2014 10:49:24.

മേരീ തുടുത്തൊരു മേരി...റോസാപ്പൂ പോലൊരു മേരീ
മേരീ നീ ഓമനയല്ലേ റോസി മേരീ...
ആട്ടവിളക്കിലെ പൊൻതിരിപോലെ ആറ്റിലുയരണ വെൺതിരപോലെ
കാറ്റിലാടണ കനകക്കതിരായ് റോസി മേരി....
റോസി മേരീ...

എന്റെ മാനവും പൊന്നിട്ടു നിന്നേ...നിന്റെ മോഹവും പൂവിട്ടു വന്നേ
എന്നിട്ടും എന്തിനാണാവോ നിന്റെ മനസ്സിലൊരങ്കലാപ്പു്...
അങ്കലാപ്പു്...
മേരീ തുടുത്തൊരു മേരി...റോസാപ്പൂ പോലൊരു മേരീ
മേരീ നീ ഓമനയല്ലേ റോസി മേരീ...
റോസി മേരീ....

കർത്താവിനെ കുരിശിൽ തറച്ചപ്പം കള്ളന്മാരാണേ രണ്ടുവശം
എനിക്കും വന്നാ ഭാഗ്യം കെടച്ചേലു്
തന്തോയം...തന്തോയം...തന്തോയം...
തന്തോയം...തന്തോയം...തന്തോയം....
(കർത്താവിനെ...)
ആ...മേരീ തുടുത്തൊരു മേരി...റോസാപ്പൂ പോലൊരു മേരീ
മേരീ നീ ഓമനയല്ലേ റോസി മേരീ...
റോസി മേരീ....

കയ്ച്ചിട്ടിങ്ങോട്ടിറക്കാനും വയ്യേ...
മധുരിച്ചിട്ടങ്ങോട്ടു് തുപ്പാനും മേലേ...
വിധിയിങ്ങനെ ആരു വിധിച്ചു പൊന്നുടയോനേ തമ്പുരാനേ...
പൊന്നുടയോനേ തമ്പുരാനേ...
(കയ്ച്ചിട്ടിങ്ങോട്ടിറക്കാനും...)
കൂരിരുട്ടിനു കൂമൻകൂട്ടു്..ഇളംകള്ളിനു കരിമീൻ കൂട്ടാൻ
പെരുംകള്ളിക്കു് കഞ്ഞിവിളമ്പാൻ ഞാനും കൂട്ടു്...

ഒന്നങ്ങനെ നിക്കട നിക്കട നിക്കട നിക്കട നിക്കട നിക്കട
രണ്ടാം മല കേറി മറിയെട കേറട കേറട കേറട കേറട
മൂവാണ്ടൻ മാങ്ങ പറിക്കെട കൂട്ടെട കൂട്ടെട കൂട്ടെട കൂട്ടെട
ചക്കര കൂട്ടാടാ...(3)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts