ഉദയങ്ങളേ (ഡിയർ ഫ്രണ്ട്സ് )
This page was generated on April 27, 2024, 10:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎല്‍ ജെ ബെന്‍സണ്‍
ഗാനരചനചുനക്കര രാമന്‍കുട്ടി ,പാര്‍‌വ്വതി ശിവകുമാര്‍
ഗായകര്‍സുദീപ് കുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേംപ്രകാശ്
ഗാനത്തിന്റെ വരികള്‍
Last Modified: May 08 2014 06:47:48.

ഉദയങ്ങളേ സ്വർണ്ണപ്പിറാവായ്
ചിറകാർത്തു പാടീടുമോ...(2)
വർഷമേഘങ്ങളായ് കണ്ണുനീരൊഴുക്കി
ഉഷ്ണമേഖലയിൽ മയങ്ങീടുമ്പോൾ
വന്നിടുമോ പൊന്നുഷസായ് നീ....

കദനാഗ്നിയിൽ വീണെരിഞ്ഞമരും
കനവുകൾ കാണുന്ന വേഴാമ്പൽ ഞാൻ...
കളിയരങ്ങിൽ ആളുകളൊഴിയും
വിധിയുടെ താളിലെ വേദാന്തം ഞാൻ
നവഗൃഹദോഷം തീർത്തീടുവാൻ..ആ...ആ...
നവഗൃഹദോഷം തീർത്തീടുവാൻ
ജന്മങ്ങൾ പൂചൂടുവാൻ തണലുകൾ തേടിടുമ്പോൾ
തന്നിടുമോ നിന്നുടെ തീരം...

വിരഹാർത്തിതൻ വീണയിൽ തൊടുവാൻ
വിരലുകൾ തേടുന്ന ഗായകൻ ഞാൻ...
കൽവിളക്കിൻ നാളങ്ങൾ തിരയും
വഴിയമ്പലത്തിലെ യാത്രികൻ ഞാൻ...
അഭയതീരങ്ങൾ കാട്ടീടുവാൻ...ആ...ആ...
അഭയതീരങ്ങൾ കാട്ടീടുവാൻ
ബന്ധങ്ങൾ വേരോടുവാൻ പഴങ്കഥ പാടിടുമ്പോൾ
പെയ്തിടുമോ നിൻ മുകിൽജാലം...
(ഉദയങ്ങളേ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts