ഇനിയും എത്ര ദൂരം (ഇനിയും എത്ര ദൂരം )
This page was generated on April 28, 2024, 9:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഷാജികുമാർ
ഗാനരചനഷാജികുമാർ
ഗായകര്‍കൊന്നിയൂർ പ്രമോദ് ,ബി അരുന്ധതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 21 2014 04:14:33.

ഇനിയും എത്ര ദൂരം...ഇതുവഴിയേ...ഇരുൾ നിറയേ...
ഇതുവഴിയേ...ഇരുൾ നിറയേ...
ചുമടേറ്റും ഈ യാനം പുതുതീരത്തിലണയാൻ...
ഇനിയും എത്ര ദൂരം....ഇനിയും എത്ര ദൂരം...
ആ....ആ....ആ....ആ.....

നേർത്ത തെന്നലരികത്തുവന്നു തഴുകാൻ
കൊതിച്ചുപോയ് ഞാൻ...
മരുഭൂവിതിൽ നിഴൽ തേടി ഞാൻ
ഇളവേൽക്കുവാൻ കൊതിക്കേ....
(നേർത്ത തെന്നൽ....)
ഈ ജീവനിൽ കുളിർ കോരിടും ശിശിരത്തിൻ തീരമണയാൻ...
ഇനിയും എത്ര ദൂരം....ഇനിയും എത്ര ദൂരം...

കാലമാകും അലയാഴിതൻ തിരയിലാകെ ഞാനുലഞ്ഞു ...
ഞാനുമെൻ ജീവനൗകയും കരകാണുവാനലഞ്ഞു...
(കാലമാകും....)
കനവൊന്നിൽ ഞാൻ കണികണ്ടൊരാ കനിവിന്റെ തീരമണയാൻ
ഇനിയും എത്ര ദൂരം.........


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts