സുറുമകളെഴുതിയ (റ്റു ലെറ്റ്‌ അമ്പാടി ടാക്കീസ് [ക്യൂ] )
This page was generated on March 28, 2024, 8:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംമാഗ്നസ് മ്യൂസിക് ബാന്റ്
ഗാനരചനക്യാപ്റ്റൻ സുനീർ ഹംസ
ഗായകര്‍വിനീത് ശ്രീനിവാസൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 14 2014 13:29:27.

സുറുമകളെഴുതിയ കണ്ണിൽ..ഒരു സുന്ദരരൂപം കണ്ടു
മഞ്ഞുരുകും ഈ രാവിൽ..ഇടനെഞ്ചിൻ താളം കേട്ടു
(സുറുമകളെഴുതിയ...)
കാലൊച്ച കേൾക്കുംനേരം..ഇടനാഴിയിലേതോ കോണിൽ
അറിയാതെ അകലും രാവിൽ...പാടാം...
രാക്കിളിപ്പാട്ടിൻ ഈണങ്ങൾ....

മൗലാ മൗലാ മേരേ...മൗലാ മൗലാ മേരേ...
മൗലാ മൗലാ മേരേ...മൗലാ മൗലാ മേരേ...

എവിടെയോ...പ്രണയനിലാവിൻ തുള്ളികൾ പോലെ
പെയ്തിടും...പുലർമഞ്ഞിൽ പൂക്കും പൂവുകൾ പോലെ
കിനാവിന്റെ മഞ്ചലിൽ..ഏതോ തേന്മഴ
സിത്താറിന്റെ കമ്പികൾ നെയ്യും രാഗമായ്
പാദസരങ്ങൾ ചേർന്നിടും...നിൻ
നടനസ്വരങ്ങൾ കേട്ടിടാം...
ഹൃദയവിപഞ്ചിയിൽ ആടും...നിൻ
സുന്ദരരൂപം കാണാം...

അകലുമീ...തംബുരുമീട്ടിയ പല്ലവി പോലെ
കണ്ണുകൾ...കവിതകളെഴുതിയ ചായം പോലെ
നിലാവിന്റെ ചില്ലയിൽ ഏതോ പ്രാവുകൾ
പാടാൻ മെല്ലെ വന്നുവോ...പാട്ടിൻ ഈണമായ്
സന്ധ്യകൾ ഉരുകും കവിളുകൾ...ഒരു
സാന്ത്വനപുഴയായ് ഒഴുകിടാം...
ചന്ദനമണിയും ഗന്ധവും...ഒരു
കന്മദമുകിലായ് പെയ്യാം...

മൗലാ മൗലാ മേരേ...മൗലാ മൗലാ മേരേ...
മൗലാ മൗലാ മേരേ...മൗലാ മൗലാ മേരേ...


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts