മനസ്സുകൾ തമ്മിൽ (ഗെയിമർ )
This page was generated on April 25, 2024, 7:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഷാഹീന്‍ അബ്ബാസ്
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍അഖിൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 29 2014 17:53:46.

മനസ്സുകൾ തമ്മിൽ പിരിയുകയല്ലോ
പ്രിയരേ...പ്രിയരേ...
പരിചിതലോകം മറയുകയല്ലോ ഇരുളാൽ...
സ്നേഹമിതേതോ പഴയൊരു വാക്കായ്
പൊലിവൂ വെറുതേ...
ഓർമ്മകൾപോലെ ഇതളുകൾ വീണു
ഓ ഓ...മഴയായ് വെയിലായ്
കാലം കൊടി മാറി...
പിന്നെയും തിരയായ്‌ നുരയായ് സദാ സാഗരം
മാനസം...വഴിമാറി ഗതിമാറി
പോയിടുമീ ജീവിതം...
പലരായ്‌ പലതായ് വേറിടുമീ ജീവിതം...
ഹോ ഓ....

കാലം തീർത്തൊരു കള്ളികൾക്കുള്ളിൽ
ആരോ വീഴ്ത്തിയ പകിടകൾ നാം
ഏതോ കാനലിൻ മായപ്പൊയ്കയിൽ
ദാഹം തീർക്കുവാൻ പോയവർ നാം...
ഒരേ നിറങ്ങൾ...ഒരേ പാട്ടുകൾ...
ഒരേ കിനാക്കൾ...ഒരേ മോഹവും...

ഗെയിമർ ഗെയിമർ...ഗെയിമർ ഗെയിമർ...(2)

ഓരോ ചില്ലയിൽ കൂടുകൾ കൂട്ടി
വാഴാനോർത്തൊരു കുരുവികളേ...
ഏതോ കാനന സീമകൾ തേടുവാൻ
നീലാകാശവും താണ്ടുകയോ....
ഇതാ മനസ്സിൻ സദാ ഓർമ്മകൾ
വൃഥാ മരത്തിൽ നീളും ശാഖകൾ...

ഗെയിമർ ഗെയിമർ...ഗെയിമർ ഗെയിമർ...(2)
ഓ..ഓ...ഓ...ഓ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts