ഇരുൾ മഴയിൽ (ഏയ്ഞ്ചൽ‌സ് )
This page was generated on April 26, 2024, 4:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംജേക്സ്‌ ബിജോയ്‌
ഗാനരചനമനോജ് കുറൂര്‍
ഗായകര്‍അരവിന്ദ് വേണുഗോപാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 12 2014 17:14:25.

ഇരുൾമഴയിൽ നനയുകയായ് മെഴുതിരിതൻ നാളം
നിഴലുകളിൽ പടരുകയായ് നിണമുതിരും താളം
ചുവടിലിഴയാം മരണനാഗം...
ഇടറിവീഴാം പഥികവേഗം
ഇടിമുഴങ്ങുമതിനിയൊരു വിൺ‌മേഘം...
മേഘം...മേഘം...മേഘം...മേഘം...
ഇരുൾമഴയിൽ നനയുകയായ് മെഴുതിരിതൻ നാളം....
മേഘം...മേഘം...മേഘം...

മനസ്സിലുരുകും മഞ്ഞിൽ മൂകം മിഴികൾ നിറയുമ്പോൾ
മറവിൽ മുരളും രാവിൻ കൈകൾ മുനകൾ നീട്ടുമ്പോൾ...
ഉലയിൽ നീറുമീ ചെങ്കനലടരിൽ
തടവിലാളുമീ വെൺ‌മുകിൽ വാനിൽ
തെളിയുവാൻ നിഴലുപോയ്
മറയുവാൻ പൊഴിയുമീ മേഘം...
മേഘം...മേഘം...മേഘം...മേഘം...
ഇരുൾമഴയിൽ നനയുകയായ് മെഴുതിരിതൻ നാളം
നിഴലുകളിൽ പടരുകയായ് നിണമുതിരും താളം...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts