മഴയെൻ മനസ്സിന്റെ (എജുക്കേഷൻ ലോൺ )
This page was generated on April 27, 2024, 7:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംപായിപ്പാട് രാ‍ജു
ഗാനരചനകാര്യവട്ടം ശ്രീകണ്ഠൻ നായർ
ഗായകര്‍വിജയ്‌ യേശുദാസ്‌ ,രാജലക്ഷ്മി അഭിരാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 29 2014 17:54:30.

മഴയെൻ മനസ്സിന്റെ ഉഷ്ണതടങ്ങളില്‍
പുഴയായ് ഒഴുകുന്ന കളസ്വാന്തനം...

ആ...ആ....ആ....ആ...ആ....
മഴയെൻ മനസ്സിന്റെ ഉഷ്ണതടങ്ങളില്‍
പുഴയായ് ഒഴുകുന്ന കളസ്വാന്തനം...(2)
മഴയെൻ ഹൃദന്തത്തിൻ താളക്രമങ്ങളിൽ
പഴമൊഴിപ്പാട്ടിന്റെ പരിലാളനം...(2)
മഴയെൻ മനസ്സിന്റെ ഉഷ്ണതടങ്ങളില്‍
പുഴയായ് ഒഴുകുന്ന കളസ്വാന്തനം....

മഴയെൻ ദുഃഖത്തിൻ ശ്യാമമേഘങ്ങളിൽ
മഴവിൽക്കൊടിയുടെ പരിലാളനം...(2)
മഴയെൻ തനുവിലും...ആ...ആ....ആ....
ആ...ആ....ആ....ആ...ആ....ആ....
മഴയെൻ തനുവിലും സിരയിലുമൊഴുകുന്ന
മഴമൊഴിപ്പാട്ടിന്റെ സ്വരമാധുരി...
മഴയെൻ മനസ്സിന്റെ ഉഷ്ണതടങ്ങളില്‍
പുഴയായ് ഒഴുകുന്ന കളസ്വാന്തനം....

ആ...ആ....ആ....ആ...ആ....
നീയെൻ തമസ്സിന്റെ നൊമ്പരപ്പൂക്കളിൽ
നിതാന്ത സാന്ത്വനമായിരുന്നു...(2)
നീ തരും ചുംബനപ്പൂക്കളിൽ നിറയുന്ന
നിത്യസുഗന്ധമായ്‌ മാറിടട്ടെ....
നീ തരും ചുംബനപ്പൂക്കളിൽ നിറയുന്ന
നിത്യസുഗന്ധമായ്‌ മാറിടട്ടെ...ഹായ്...
നിത്യസുഗന്ധമായ്‌ മാറിടട്ടെ
(മഴയെൻ മനസ്സിന്റെ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts