പ്രണയം മിഴിചിമ്മി (സ്റ്റഡി ടൂർ )
This page was generated on April 20, 2024, 2:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍എം ജി ശ്രീകുമാർ ,കൌശിക് ബാബു ,സിദ്ദിഖ്
ഗാനത്തിന്റെ വരികള്‍
Last Modified: August 13 2014 04:19:16.

പ്രണയം മിഴിചിമ്മി ചെറുതിങ്കളെപ്പോലെ
പിന്നെന്തേ നീയെന്തേ വന്നീലാ...
ഹൃദയം ഇതൾ നീർത്തി പനിനീരിലഞ്ഞിപോലെ
പിന്നെന്തേ നീയെന്തേ മിണ്ടീലാ...
പവിഴം പൊഴിയും അധരം വിടരേ
അലകടലിരമ്പുമീ ശംഖുപോലെ നീ
അതിശയമധുമൊഴി പകരുമി നിമിഷം
പ്രണയം മിഴി ചിമ്മി ചെറുതിങ്കളെപ്പോലെ
പിന്നെന്തേ നീയെന്തേ വന്നീലാ...

അഴകുള്ള കടക്കണ്ണിൽ കുളിരുള്ള കനവിന്റെ
അരത്തുടം മഷികൊണ്ടു് കവിതകളെഴുതുന്ന
അരളിപ്പൂവിതളിന്റെ കവിളത്തു് വിരലൊന്നു
തഴുകുന്നതാരാണു്....
പൂത്തിരിമിന്നി തിളങ്ങണ ഇത്തിരിവെട്ടക്കടവത്തെ
പത്തരമാറ്റണിമുത്തുകളാലൊരു ചിത്തിരമാലകൾ കോർത്തും കൊണ്ടു്
മയങ്ങാതെ ഇരുന്നിട്ടു് പുഞ്ചിരിമൊഞ്ചിൽ തഞ്ചും പെണ്ണേ
മനസ്സു തുറന്നു പറയു്...
നറുമഞ്ഞുതുള്ളിയിൽ മെല്ലെ...ഒരു കുഞ്ഞുസൂര്യനെ കണ്ടോ
ഇളവേനൽപ്പുഴ നീന്തി...തെളിനീർമഴ മോഹം ചൊല്ലിയോ...
പ്രണയം മിഴിചിമ്മി ചെറുതിങ്കളെപ്പോലെ
പിന്നെന്തേ നീയെന്തേ വന്നീലാ...

ചെറുപുന്നത്തളിരൊത്തൊരരയന്നത്തിടമ്പായി
ഇതുവരെ പറയാതെ ഒളിപ്പിച്ച കഥകളിൽ
ഇമരണ്ടും ചിറകാക്കി ഇണയോടു കുറുമ്പേറി
പറക്കണതാരാണു്....
പച്ചില കൊത്തികൊറിക്കുവാൻ തതകളെത്തും വരമ്പത്തു്
ഒത്തൊരുമിച്ചിനിഒട്ടിയൊരായിരം ആശകളെല്ലാം ഓതിക്കൊണ്ടു്
മതിതീരാതലഞ്ഞിട്ടു് കാറ്റോടു കൊഞ്ചും കാണാപ്പൂവേ
കുണുങ്ങി കുറുകി ഒരുങ്ങു്....
പതിനേഴു പ്രായമാകുമ്പോൾ...കൊതികൊണ്ടു വണ്ടു മൂളുമ്പോൾ...
മലരേ നിൻ മനമാകെ തേൻതുള്ളികൾ തുള്ളി പെയ്തുവോ...
(പ്രണയം....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts