മുന്തിരിവള്ളിയിൽ (ആക്ച്വലി )
This page was generated on April 27, 2024, 8:20 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംപി എസ് ഗോപു കൃഷ്ണ
ഗാനരചനദിവ്യ സൂരജ്
ഗായകര്‍സിദ്ധാർഥ് മേനോൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 04 2014 16:59:13.

മുന്തിരിവള്ളിയിൽ ചെമ്പകമേനിയിൽ
ചേർന്നു മയങ്ങും നേരം...
നിൻ ചിരിമഴയിൽ ഞാനൊരു മയിലായ്
തേടിയതേതൊരു രാഗം...
നീരാമ്പൽ പൂവിതൾ മിഴിയിൽ
കൊരുക്കുന്നൊരാ ചെറുനാണം
മെല്ലെ മെല്ലെ തഴുകാം ഞാൻ....
കൊഞ്ചി കൊഞ്ചി അരികിൽ വാ....
(മുന്തിരിവള്ളിയിൽ....)

എഹെഹേ ഹേ നാന നാനനാ
നാനന്നാനനാ നാനനാ...
നാന നാനനാ...ഓഹോ...
ഏഹെഹേ ഏഹേ ഹേ...നാനനാ...

പുൽ‌ത്തുമ്പിലുറങ്ങും ചെറു പുൽച്ചാടിയായ് നിൻ
നെഞ്ചിൽ നറും തേനായ്
സ്വയം ഞാനലിഞ്ഞു ചേരാം....
കൈക്കുമ്പിൾ നിറയും തുടു ചെമ്പനീരുപോലെ...
മോഹം നിറം പെയ്യും തളിർമേനിയാരെ തേടി...
ആരോ...തേൻ തെന്നലാൽ
കാതിൽ ചൊല്ലും കുറുമ്പു കൊഞ്ചലായ്....
മുന്തിരിവള്ളിയിൽ ചെമ്പകമേനിയിൽ
ചേർന്നു മയങ്ങും നേരം...

ചിൽ‌ വാതിലടയും...തൂ വെൺ‌പ്രാവു കുറുകും
നേരം നിലാവാനിൽ കുളിർമാരിയായ് പൊഴിയാം...
രാപ്പാടിയകലെ...മറു പാട്ടൊന്നു മൂളാൻ
പൊന്നിൻ കിനാകൂട്ടിൽ...ഇളം മിന്നലായി നീയും
ഏതോ...കളിയോടമായ്
തീരം തേടും ഓളങ്ങളേറി നാം...
(മുന്തിരിവള്ളിയിൽ....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts