വില്ലാളി വീരന്‍ (വില്ലാളിവീരന്‍ )
This page was generated on April 19, 2024, 9:55 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഎസ്‌ എ രാജ്‌കുമാര്‍
ഗാനരചനമുരുകൻ കാട്ടാക്കട ,റഫീഖ് അഹമ്മദ്
ഗായകര്‍വിജയ്‌ യേശുദാസ്‌ ,എസ്‌ എ രാജ്‌കുമാര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 31 2014 14:47:50.

വീരാ വീരാ വീരാ....
വീരാ....വില്ലാളി വീരൻ
വില്ലാളി വീരൻ....വില്ലാളി വീരൻ
ഒരു ശൂരൻ നിറസൂര്യൻ...ചിരിയുടെ
വില്ലോലും മാരൻ പ്രിയതോഴൻ ജനരാജൻ
മുന്നേറി മുന്നേറി വന്നീടും പാരാവാരം
പൊന്നേറി മിന്നീടും മണ്ണിന്റെ താരം
ഉള്ളേകി മെയ്യേകി ചങ്ങാത്തം കൂടും തോഴൻ
ചങ്കേകി കാക്കുന്ന വില്ലാളിവീരൻ...
ഇവനെട്ടുദിക്കുമെത്തിടുന്നവെട്ടംകത്തിടുന്ന
നിത്യമായ സത്യം...വില്ലാളിവീരൻ.....

കുഞ്ഞോമൽക്കൂട്ടത്തിൻ ചങ്ങാത്തക്കാരൻ നീ
തേൻ‌കുറുമ്പിൻ കാറ്റു നീ....
തൂണില്ലാപാലത്തിൽ ആകാശത്തേറാനായ്
സഞ്ചരിക്കും പ്രാവു നീ...
നിറങ്ങളേഴും തുഴഞ്ഞിടാൻ
കിനാവുപെയ്യും മേഘം നീ...
സ്വയം മനസ്സിൽ എരിഞ്ഞിടാൻ
പ്രകാശമേകും ദീപം നീ...
രാവില്ലാ പകലില്ലാതെ ഓടുന്ന വീരൻ
വില്ലാളി വീരൻ...വില്ലാളി വീരൻ വീരൻ
വില്ലാളി വീരൻ...വില്ലാളി വീരൻ വീരൻ...
വില്ലാളി വീരൻ...
ഒരു ശൂരൻ നിറസൂര്യൻ...ചിരിയുടെ
വില്ലോലും മാരൻ പ്രിയതോഴൻ ജനരാജൻ
മുന്നേറി മുന്നേറി വന്നീടും പാരാവാരം
പൊന്നേറി മിന്നീടും മണ്ണിന്റെ താരം
ഉള്ളേകി മെയ്യേകി ചങ്ങാത്തം കൂടും തോഴൻ
ചങ്കേകി കാക്കുന്ന വില്ലാളിവീരൻ...
ഇവനെട്ടുദിക്കുമെത്തിടുന്നവെട്ടംകത്തിടുന്ന
നിത്യമായ സത്യം...വില്ലാളിവീരൻ.....
വീരൻ.......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts