മിന്നും നീലകണ്ണിണയോ (ഉത്സാഹക്കമ്മിറ്റി )
This page was generated on April 19, 2024, 1:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ് ,ജോഫി തരകന്‍ ,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഗായകര്‍കബീര്‍ ,മൃദുല വാര്യർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 15 2014 10:43:12.

മിന്നും നീലകണ്ണിണയോ വാടാമല്ലികളായ്
ഏതോ മോഹവുമായെന്നും മണ്ണിലൊരുങ്ങുന്നു..
കണ്ണിമകൾ മെല്ലെ അടഞ്ഞാലും പ്രിയരൂപം
ഒരു ഞൊടി മറയരുതെന്നാവാം...
മിന്നും നീല കണ്ണിണയോ വാടാമല്ലികളായ്
ഏതോ മോഹവുമായെന്നും മണ്ണിലൊരുങ്ങുന്നു....

പുലരികൾ മുത്തണിയിക്കുമീ കറുകവിരിയിലാകെ
മൃദുപദ നഖമുനയാൽ കളമെഴുതിയതാരേ....(2)
പ്രിയതരമായ്.....പടരുകിലോ...
പരിസരവും...കനകമയം...
താനേ പാടും മൗനം എന്നും എന്നുള്ളിൽ
മിന്നും നീല കണ്ണിണയോ വാടാമല്ലികളായ്
ഏതോ മോഹവുമായെന്നും മണ്ണിലൊരുങ്ങുന്നു....

അരമണി കാൽത്തള കൈവള തിരമറിയും രാവിൽ...
മണിയറ മലരുകളിൻ ചിരിവിതറും കാറ്റിൽ...(2)
അരികിലിനി...അണയുകിലോ
അനുപദവും കുളിരണിയും...
നാണം പൂക്കും ഈറൻ നീലപ്പൂങ്കാവിൽ..
(മിന്നും നീല കണ്ണിണയോ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts