പെട്ടന്നങ്ങനെ വറ്റിത്തീർന്നൊരു (ഞാന്‍ [സെൽഫ് പോർട്രൈറ്റ്] )
This page was generated on April 26, 2024, 8:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ശ്രീവല്‍സന്‍ ജെ മേനോന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദുൽഖർ സാൽമൻ
ഗാനത്തിന്റെ വരികള്‍
Last Modified: October 02 2014 00:31:42.

പെട്ടെന്നങ്ങനെ വറ്റിത്തീർന്നൊരു കുട്ടിക്കാലം
ഒറ്റാലിലെ പരൽമീനെപ്പോൽ ഇട്ടുകുരുക്കിയൊതുക്കാൻ
വയ്യാതുള്ളൊരു കാലം...
അതു കെട്ടും പൊട്ടിച്ചെട്ടുംപൊട്ടും തിരിയാതങ്ങിനെ
കുത്തിച്ചാടി പടവുകളൊത്തിക്കേറി കളിചിരി കൊത്തിക്കേറി
ഒത്തിരി ഓർമ്മകൾ തന്നു മറഞ്ഞേ പോയ്‌...
ഉം...തുമ്പകൾ പൂത്തൊരു കാലം...
ഉം...തുമ്പികൾ മിണ്ടിയ കാലം...
മിന്നാമിന്നികൾ ഞെക്കുവിളക്കായ് രാപ്പടവേറിയ കാലം
കുഞ്ഞുമഴത്തുള്ളി ഞാനൊരു കുഞ്ഞുമഴത്തുള്ളി...
കൂട്ടു മഴത്തുള്ളീ നീയെൻ കൂട്ടു മഴത്തുള്ളി
പച്ചപ്ളാവില പാൽക്കിണ്ണം..
പൂഴിത്തരിമണൽ അമൃതേത്തു്....
പുല്ലുതടുക്കിൽ ഉണ്ടു നിറഞ്ഞതു്
പിന്നെയൊരിക്കലുമറിയാതുള്ളൊരു വാത്സല്യച്ചോറു്...
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts