മനസ്സിന്റെയുള്ളിലിന്നെവിടെയോ (ലൗ ലാന്റ് )
This page was generated on April 23, 2024, 10:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംസജീവ് മംഗലത്ത്
ഗാനരചനഎം ഹാജാമൊയിനു
ഗായകര്‍ശ്രിയ എസ് നായർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 15 2014 13:38:16.

മനസ്സിന്റെയുള്ളിലിന്നെവിടെയോ തിരയുന്നു
അമ്മതൻ സ്നേഹത്തിൻ ഓർമ്മക്കുറിപ്പുകൾ...(2)
മായാതെ നിന്നൊരാ സ്നേഹത്തിൻ നാളുകൾ
ഉള്ളിന്റെയുള്ളിലെ തേങ്ങലുകൾ...
ഉള്ളിന്റെയുള്ളിലെ തേങ്ങലുകൾ.....
മനസ്സിന്റെയുള്ളിലിന്നെവിടെയോ തിരയുന്നു
അമ്മതൻ സ്നേഹത്തിൻ ഓർമ്മക്കുറിപ്പുകൾ...

സ്നേഹത്തിൻ ദീപമായ് ജീവന്റെ ജീവനായ്
എന്നും നിഴലായ് തുണയായിരുന്നമ്മ...(2)
നൊമ്പരംപേറുന്ന കണ്ണുനീർമുത്തുമായ്
തേടുന്നു ഞാനാ പഴയ ബാല്യം...
തേടുന്നു ഞാനാ പഴയ ബാല്യം......
മനസ്സിന്റെയുള്ളിലിന്നെവിടെയോ തിരയുന്നു
അമ്മതൻ സ്നേഹത്തിൻ ഓർമ്മക്കുറിപ്പുകൾ...

കണ്ണിൽ വിളക്കായ് കനിവിൻ തണലായ്‌
മനസ്സിൻ കണ്ണാടി പോലായിരുന്നമ്മ...(2)
കാലമാം യവനികക്കുള്ളിലിന്നെവിടെയോ
നോവിന്റെ തേങ്ങലായ് പോയ്‌ മറഞ്ഞു..
നോവിന്റെ തേങ്ങലായ് പോയ്‌ മറഞ്ഞു.....
മനസ്സിന്റെ ഉള്ളിലിന്നെവിടെയോ തിരയുന്നു
അമ്മതൻ സ്നേഹത്തിൻ ഓർമ്മക്കുറിപ്പുകൾ...
മായാതെ നിന്നൊരാ സ്നേഹത്തിൻ നാളുകൾ
ഉള്ളിന്റെയുള്ളിലെ തേങ്ങലുകൾ...
ഉള്ളിന്റെയുള്ളിലെ തേങ്ങലുകൾ.....
മനസ്സിന്റെയുള്ളിലിന്നെവിടെയോ തിരയുന്നു
അമ്മതൻ സ്നേഹത്തിൻ ഓർമ്മക്കുറിപ്പുകൾ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts