കരയുന്നു ഒരു കിളിയകലെ (സ്റ്റഡി ടൂർ )
This page was generated on March 29, 2024, 1:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കൌശിക് ബാബു
ഗാനത്തിന്റെ വരികള്‍
Last Modified: November 11 2014 17:07:49.

കരയുന്നു ഒരു കിളിയകലെ..തിരയുന്നു ഇരുമിഴിയരികെ
മാനസഭൂമിയിൽ നിറജാലങ്ങൾ തെളിയുന്നൂ പിന്നെ മായുന്നു
കരയുന്നു ഒരു കിളിയകലെ..തിരയുന്നു ഇരുമിഴിയരികെ
മാനസഭൂമിയിൽ നിറജാലങ്ങൾ തെളിയുന്നൂ പിന്നെ മായുന്നു...
കരയുന്നു ഒരു കിളിയകലെ..തിരയുന്നു ഇരുമിഴിയരികെ...

രാപകലെന്യേ ഉണർന്നിരിക്കും ആയിരം ഓർമ്മകളിൽ
രാപകലെന്യേ ഉണർന്നിരിക്കും ആയിരം ഓർമ്മകളിൽ...
താമരമലരായ് വിരിയും വദനം തഴുകാൻ കൈകൾ നീളുമ്പോൾ
കദനം നൽകും കണ്ണീർ മഴയിൽ നനയും ഏതോ സ്വപ്നം പോലെ...
കരയുന്നു ഒരു കിളിയകലെ..തിരയുന്നു ഇരുമിഴിയരികെ...

താരാട്ടിൻ സ്വരലാളിതമാകും ആയിരം വീചികളിൽ
താരാട്ടിൻ സ്വരലാളിതമാകും ആയിരം വീചികളിൽ...
ഓമനത്തിങ്കളിൻ വാരൊളിയോടെ വിടരും പുഞ്ചിരി കാണുമ്പോൾ
നിനവിൽ നിന്നും മധുരം കോരി തുടരും തീരാബന്ധം പോലെ...
കരയുന്നു ഒരു കിളിയകലെ..തിരയുന്നു ഇരുമിഴിയരികെ...
മാനസഭൂമിയിൽ നിറജാലങ്ങൾ തെളിയുന്നൂ പിന്നെ മായുന്നു...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts