മഴ തോർന്ന (ഇലഞ്ഞിക്കാവ് പി ഒ)
This page was generated on May 1, 2024, 3:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംകെ പാർത്ഥസാരഥി
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍വിജയ്‌ യേശുദാസ്‌ ,മൃദുല വാര്യർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുകേഷ് ,നന്ദിനി (കൗസല്യ)
ഗാനത്തിന്റെ വരികള്‍
Last Modified: October 31 2014 11:59:17.
മഴ തോര്‍ന്ന പൊന്‍കിനാവിന്‍ കിളിവാതിലില്‍
മിഴി പാകി നിന്നതാരോ നിറതിങ്കളോ
നീലനിലാവിന്‍ തൂവല്‍ പൊഴിയും
തേന്‍കിനാവോലും ഈണവും തേടി
കളിയോടെ കുഴലൂതി മനസ്സെങ്ങു പോയി
(മഴ തോര്‍ന്ന...)

ഒരുമിച്ചു മാത്രമല്ലയോ സ്വരയാത്രകള്‍
തിരി നീട്ടി നില്ക്കലയല്ലയോ അനുഭൂതികള്‍
തളിരുള്ള നേര്‍ത്ത ചില്ലയില്‍ ഇളം തെന്നലേ
കുളിരോടെ ചേര്‍ത്തു പുല്കിയോ കളിവാക്കുകള്‍
ആരോരുമറിയാതെ പൂ ചൂടിയോ
അനുരാഗ സൌഗന്ധികം
കണ്ണാരം പൊത്തുമ്പോള്‍ കാതോരം മിണ്ടുമ്പോള്‍
കരിവളയുടെ കുറുമൊഴികളില്‍ ആന്ദോളനം
(മഴ തോര്‍ന്ന...)

ഒരു ഞെട്ടില്‍ പൂത്തുലഞ്ഞതീ ഇരു പൂവുകള്‍
ഒരു പോലൊരേ മനസ്സുമായ് ശ്രുതി ചേര്‍ക്കവേ
വിരഹത്തിന്‍ വേനലെന്തിനോ പദമാടിയോ
വിട ചൊല്ലി താഴെ ഈറനാം മിഴി മാഞ്ഞുവോ
കൈയ്യെത്താ ദൂരത്തെ മണ്‍കൂട്ടിലെ
കിന്നാരം പേറുന്നുവോ
മിന്നായം മിന്നാതെ മോഹങ്ങള്‍ ചൊല്ലാതെ
മധുമൊഴിയുടെ കനവുകളിലൊരാരോഹണം
(മഴ തോര്‍ന്ന...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts