ഇരുളിലായ് ഇരുകണ്ണിലൂടെ (ഡേ നൈറ്റ് ഗെയിം )
This page was generated on May 12, 2024, 9:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംജിനോഷ് ആന്റണി
ഗാനരചനശരത്‌ വയലാര്‍ ,സന്തോഷ് വര്‍മ്മ
ഗായകര്‍ഗായത്രി അശോകൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 15 2014 13:20:41.

ഇരുളിലായ് ഇരുകണ്ണിലൂടെ തിരയുന്നതാരെ
ഉരുകി നീ...പ്രിയമുള്ളബന്ധം പൊലിയുന്നപൊലെ....
അലയുന്നു നീ തേടി....തനിയെ മൂകം തേങ്ങിയോ...

വിജനമോ സ്നേഹതീരങ്ങൾ
വിരസമായ് വന്ന മോഹം നീളെ
വിഷമമോ കൂട്ടു കൂടിയതോ..
വിരഹമോ കൂടു കൂട്ടിയതോ...
പിരിയുമാ നേരമോ നിൻ ഹൃദയം ചൊല്ലീലയൊന്നും
ഒഴുകീ ദൂരെ ദൂരെ അരുവി ഞാൻ പോകേ
അതിലെ തോണിയെന്നോ വെറുതേ ഓർമ്മകൾ....

ഇരുളിലായ് ഇരുകണ്ണിലൂടെ തിരയുന്നതാരെ
ഉരുകി നീ...പ്രിയമുള്ളബന്ധം പൊലിയുന്നപൊലെ....
അലയുന്നു നീ തേടി....തനിയെ മൂകം തേങ്ങിയോ... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts