ദൂരെ ദൂരെ (ഓർമ്മയുണ്ടോ ഈ മുഖം )
This page was generated on April 28, 2024, 12:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിനീത്‌ ശ്രീനിവാസന്‍ ,നമിത പ്രമോദ്
ഗാനത്തിന്റെ വരികള്‍
Last Modified: December 01 2014 09:31:09.
ദൂരെ ദൂരെ മിഴി തോരാതെയീ താരങ്ങള്‍
പാടുന്നേതോ ഒരു നോവും നിലാവിന്‍ ഈണം
തിരി താഴുന്നൊരാ നിന്നോര്‍മ്മകളില്‍
ഞാന്‍ നിഴല്‍ പോലുമായീലയോ
അകലാതെ അകലും നിന്‍
കാലൊച്ച കേള്‍ക്കുന്നു ഞാന്‍
പകല്‍ പോകെ ഇടനെഞ്ചില്‍
മുറിവേല്‍ക്കും ആകാശമായ്

കണ്ണില്‍ വിരുന്നായ വര്‍ണ്ണങ്ങളോ
ഇരുളായി മറയെ
മായും കിനാവിന്റെ മൌനങ്ങളില്‍
തനിയേ നനയേ
ഓമല്‍ക്കൈയാല്‍ ഇനിയെന്നും
സ്വപ്നം പോലെ വിരിയാനായി
സഖി നിന്നെ തിരയുന്നു ഞാന്‍
അകലാതെ അകലും നിന്‍
കാലൊച്ച കേള്‍ക്കുന്നു ഞാന്‍
പകല്‍ പോലെ ഇടനെഞ്ചില്‍
മുറിവേല്‍ക്കും ആകാശമായി

ദൂരെ ദൂരെ മിഴി തോരാതെയീ താരങ്ങള്‍
പാടുന്നേതോ ഒരു നോവും നിലാവിന്‍ ഈണം


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts