ഓര്‍മ്മ പെയ്യുകയായി[F] (അമ്മയ്ക്കൊരു താരാട്ട് )
This page was generated on April 28, 2024, 6:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംശ്രീകുമാരൻ തമ്പി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 27 2014 04:47:29.
ഓര്‍മ്മ പെയ്യുകയായി
നിന്നോര്‍മ്മകള്‍ പെയ്യുകയായി
ഓര്‍മ്മ പെയ്യുകയായി
നിന്നോര്‍മ്മകള്‍ പെയ്യുകയായി

ഇന്ദ്രനീല നിറം കവര്‍ന്നു
വളര്‍ന്നു വര്‍ഷ വനം
ഇന്ദ്രനീല നിറം കവര്‍ന്നു
വളര്‍ന്നു വര്‍ഷ വനം
അംബരം പ്രണയാര്‍ദ്രമായ്‌
പുതു കവിത എഴുതുകയായ്
ആശ തന്‍ മറുരൂപമാം
മഴവില്ലു തെളിയുകയായ്
ആദ്യ മുകില്‍ പുഷ്പങ്ങളായ്
നിന്നോര്‍മ്മ പെയ്യുകയായി
ഓര്‍മ്മ പെയ്യുകയായി
നിന്നോര്‍മ്മകള്‍ പെയ്യുകയായി

അരുണ പീതനിറങ്ങളാടിയ
പഴയ താഴ്‌വരയില്‍
അരുണ പീതനിറങ്ങളാടിയ
പഴയ താഴ്‌വരയില്‍
ജന്മസുകൃതം പോലെ നിന്‍
കൌമാര കൌതുകങ്ങള്‍
നീ നടന്നൊരു വഴിയിലെന്‍
കാല്പാടു തേങ്ങുമ്പോള്‍
മഞ്ഞയരളി പൂക്കളാല്‍
നിന്‍ ഓര്‍മ്മ പൊഴിയുകയായ്‌
ഓര്‍മ്മ പെയ്യുകയായി
നിന്നോര്‍മ്മകള്‍ പെയ്യുകയായി

ഇടവമായി വിശാഖമായി
മയൂര വാഹനത്തില്‍
ഇടവമായി വിശാഖമായി
മയൂര വാഹനത്തില്‍
മുരുകവിഗ്രഹമാടി കേരള
താളലഹരികളില്‍
വെളിയില്‍നിന്നതപൂര്‍ണ്ണമായ് ഞാന്‍
കണ്ടതോര്‍ക്കുമ്പോള്‍
തിമില തന്‍ ദ്രുതതാളമായ്
നിന്നോര്‍മ്മ പിടയുകയായ്

ഓര്‍മ്മ പെയ്യുകയായി
നിന്നോര്‍മ്മകള്‍ പെയ്യുകയായി
ഓര്‍മ്മ പെയ്യുകയായി
നിന്നോര്‍മ്മകള്‍ പെയ്യുകയായി


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts