ഉണ്ണി നിലാവു് (ഡെസ്റ്റിനി )
This page was generated on May 14, 2024, 2:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഡി കെ ആനന്ദ്
ഗാനരചനസുകു മരുതത്തൂര്‍
ഗായകര്‍ജോസ് സാഗർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 07 2015 14:56:56.

ഉണ്ണിനിലാവു നിറഞ്ഞു...എൻ കണ്മണിമുത്തേ അറിഞ്ഞോ
ഉണ്ണിനിലാവു നിറഞ്ഞു...എൻ കണ്മണിമുത്തേ അറിഞ്ഞോ...
തങ്കവെയിൽ കതിർ മങ്ങി...അംബരക്കോണിൽ മറഞ്ഞു
വിണ്ണിലെ ചന്ദ്രിക പോലും നിൻ കൊഞ്ചും മൊഴികൾ കേൾക്കും
പുഞ്ചിരി താനേ വിടർന്നാൽ നിൻ കാല്തള മെല്ലെ കിലുങ്ങും
ഉണ്ണിനിലാവു നിറഞ്ഞു...എൻ കണ്മണിമുത്തേ അറിഞ്ഞോ...

താലോലമേൽക്കാതിരുന്നാൽ നീ വാടിയ പൂവിതളാകും
താലോലമേൽക്കാതിരുന്നാൽ നീ വാടിയ പൂവിതളാകും....
എൻ മനമൊന്നേയുള്ളു കർമ്മവീഥിയിൽ കൂട്ടായ് നിൽക്കാൻ
ആയിരം ഉമ്മ തരാം ഞാൻ മാറോടു ചേർത്തുറക്കാം
മാനസപ്പൂവേ...മാമക മുത്തേ...സാന്ത്വനമേകാം ഞാൻ....
ഉണ്ണിനിലാവു നിറഞ്ഞു...എൻ കണ്മണിമുത്തേ അറിഞ്ഞോ...

ജീവിതദുഃഖങ്ങളെല്ലാം ഞാൻ മോഹനസ്വപ്നങ്ങളാക്കാം
ജീവിതദുഃഖങ്ങളെല്ലാം ഞാൻ മോഹനസ്വപ്നങ്ങളാക്കാം....
കാരിരുൾമൂടും മനസ്സിൽ എന്നും ജീവപ്രകാശം തെളിക്കാം
പൂന്തൊട്ടിലാട്ടി നിൽക്കാം ഞാൻ ചാരത്തു നിന്നു പാടാം
ചേലൊത്ത പൂവേ കണ്ണിന്റെ കണ്ണേ താരാട്ടു പാടി ഉറക്കാം....
(ഉണ്ണിനിലാവു നിറഞ്ഞു...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts