ചിറകുരുമ്മി മെല്ലെ (നെല്ലിക്ക )
This page was generated on May 17, 2024, 5:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംബിജിബാല്‍
ഗാനരചനപ്രകാശ് മാരാർ
ഗായകര്‍നജീം അര്‍ഷാദ് ,അപര്‍ണ്ണ രാജീവ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 22 2015 11:44:07.

ചിറകുരുമ്മി മെല്ലെ...മിഴിമേഘങ്ങൾ
മഴയായ് പ്രണയം പെയ്തിറങ്ങി
പാറിപ്പറന്നൊരു നിലാപ്രാവു പിന്നെയും
പ്രാണന്റെ ചില്ലയിൽ കുറുകി മെല്ലെ
എന്താണു നിന്നെ മറക്കാൻ കഴിയാത്ത-
തെന്നോർത്തെൻ തന്ത്രികൾ മൂളി നിൽക്കേ...
മൂളി നിൽക്കേ.....

മഴ നനയുവാൻ പ്രണയമാം മൊഴി പകരുവാൻ
മഴ നനയുവാൻ പ്രണയമാം മൊഴി പകരുവാൻ...
കാത്തിരിപ്പിന്റെ താളം ഓർമ്മയായ് പെയ്യുവാൻ
അരിയകൊലുസ്സുചിരി കനവിനു കുളിരായ്
മഴ നനയുവാൻ...
പ്രണയമാം മൊഴി പകരുവാൻ...

ആരോ നീട്ടും ദൂരെ രാവിൽ...നീയാം പാട്ടിൻ ശ്രീരാഗം
കൂടെക്കൂടുവാൻ പുതുപകലായ് പുലരുവാൻ
താമരയാം ഓർമ്മകളിൽ
ആലോലമിളകുമൊരാത്മാവിൽ ഇലകളിൽ
മഴ നനയുവാൻ...
പ്രണയമാം മൊഴി പകരുവാൻ...
മഴ നനയുവാൻ...
പ്രണയമാം മൊഴി പകരുവാൻ...
കാത്തിരിപ്പിന്റെ താളം....
ഓർമ്മയായ് പെയ്യുവാൻ...
അരിയകൊലുസ്സുചിരി കനവിനു കുളിരായ്
മഴ നനയുവാൻ...
പ്രണയമാം മൊഴി പകരുവാൻ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts