വാഹിനി പ്രേമവാഹിനി (സുഖത്തിന്റെ പിന്നാലെ )
This page was generated on March 28, 2024, 11:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംകെ ജെ ജോയ്‌
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സത്താർ
ഗാനത്തിന്റെ വരികള്‍
Last Modified: March 22 2015 11:34:22.
വാഹിനി പ്രേമവാഹിനി വരുമോ നീയെൻ മാനസമരുവിൽ മധുരമന്ദാകിനി..
മധുരമന്ദാകിനി(2)
വാസന്തവല്ലികൾ താലമെടുത്തു..വർണ്ണവിതാനങ്ങൾ നിരന്നു...
വർണ്ണ വിതാനങ്ങൾ നിരന്നു...
സ്വപ്നമയൂരങ്ങൾ പീലികൾ വിടർത്തി സ്വപ്നമയൂരങ്ങൾ പീലികൾ വിടർത്തി
സ്വർഗ്ഗകവാടങ്ങൾ തുറന്നു.. ഉണരൂ സഖി നീ ഉണരൂ
വാഹിനി പ്രേമവാഹിനി വരുമോ നീയെൻ മാനസമരുവിൽ മധുരമന്ദാകിനി...
മധുരമന്ദാകിനി..
തളിരണിച്ചില്ലകൾ താലമുതിർത്തു താമരപ്പൊയ്കകൾ ചിരിച്ചു...
താമരപ്പൊയ്കകൾ ചിരിച്ചു...
മന്മഥബാണങ്ങൾ മനസ്സിൽ ഉതിർന്നു..മന്മഥബാണങ്ങൾ മനസ്സിൽ ഉതിർന്നു
മധുരവികാരങ്ങൾ ഉണർന്നു...
അണയൂ സഖി നീ അണയൂ
വാഹിനി പ്രേമവാഹിനി വരുമോ നീയെൻ മാനസമരുവിൽ മധുരമന്ദാകിനി...
മധുര മന്ദാകിനി(2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts