മിഴികളിലീറൻ (ഒരു ന്യൂ ജെനറേഷൻ പനി )
This page was generated on May 6, 2024, 4:02 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംകാര്‍ത്തിക്‌ പ്രകാശ്‌
ഗാനരചനജോര്‍ജ് തോമസ്‌
ഗായകര്‍മൃദുല വാര്യർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 16 2015 12:37:45.

മിഴികളിലീറൻ ഇതൾമൂടും സന്ധ്യ
മൊഴികളിൽ വിരഹം നോവേകും സന്ധ്യ...
കൊഴിഞ്ഞദിനങ്ങളെ ഓർക്കാം
കഴിഞ്ഞ കഥ നെഞ്ചിൽ ചേർക്കാം
കൊഴിയാത്തസ്വപ്നങ്ങൾ പങ്കുവെയ്ക്കാം
മിഴികളിലീറൻ ഇതൾമൂടും സന്ധ്യ
മൊഴികളിൽ വിരഹം നോവേകും സന്ധ്യ...

മനസ്സിൽ മധുവൂറും നോവുകളിഴഞ്ഞപ്പോൾ
പ്രണയപാർവ്വണം പെയ്ത സുസ്മിതങ്ങൾ
കാതരനിനവുകളേകി പലനാൾ
കാലമേ പകൽ മായുകയായ്....
ശ്യാമയാമിനിക്കായ്....
മിഴികളിലീറൻ ഇതൾമൂടും സന്ധ്യ
മൊഴികളിൽ വിരഹം നോവേകും സന്ധ്യ...

ഹൃദയം മുള്ളുള്ള പൂവാൽ മുറിഞ്ഞിട്ടും
അധരം നുകർന്നെത്ര മകരന്ദകണങ്ങൾ...
വിലോലവീചികൾ മീട്ടിയ വീണയിൽ
രാഗമേ ഇനി പകരുകയില്ലേ...
വികാരമഞ്ജരികൾ....
(മിഴികളിലീറൻ...)
 


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts