ഇലകളില്‍ (വൺ ഡേ )
This page was generated on April 28, 2024, 8:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഅനിൽ ഭാസ്‌ക്കർ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍മൃദുല വാര്യർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 04 2015 19:56:13.

ഇലകളിൽ പുലർവെയിൽ പെയ്തലിയുംപോലെ
ഇടനെഞ്ചിൽ പ്രണയമുരുകുന്നു.....(2)
സുഖമുള്ള നോവിന്റെ മറുപാതിയിൽ കാലം
പനിനീർ നിലാവായ് പടരുന്നു..
സുഖമുള്ള നോവിന്റെ മറുപാതിയിൽ കാലം
പനിനീർ നിലാവായ് പടരുന്നു....
പനിനീർ നിലാവായ് പടരുന്നു......
(ഇലകളിൽ പുലർവെയിൽ...)

മാനം...കാണാതെ മനസ്സിന്റെ ചിമിഴിൽ
മൗനം ഒതുങ്ങി നിൽക്കുന്നു...(2)
മഴ വന്നു തണുവിരൽ തഴുകും പ്രതീക്ഷയിൽ
മഴ വന്നു തണുവിരൽ തഴുകും പ്രതീക്ഷയിൽ...
മിഴികൾ ചിറകടിക്കുന്നു...
ഇലകളിൽ പുലർവെയിൽ പെയ്തലിയുംപോലെ
ഇടനെഞ്ചിൽ പ്രണയമുരുകുന്നു.....

കടലാഴമുള്ള കിനാവിന്റെ നനവുള്ള കവിതയിൽ...
കദനം ഇരുൾ ചേർത്തിടുന്നു...(2)
ശ്രുതിഭേദമറിയാത്ത സ്വരശലഭം പോലെ
ശ്രുതിഭേദമറിയാത്ത സ്വരശലഭം പോലെ...
ഹൃദയം തളർന്നലയുന്നു....

ഇലകളിൽ പുലർവെയിൽ പെയ്തലിയുംപോലെ
ഇടനെഞ്ചിൽ പ്രണയമുരുകുന്നു.....(2)
സുഖമുള്ള നോവിന്റെ മറുപാതിയിൽ കാലം
പനിനീർ നിലാവായ് പടരുന്നു..
സുഖമുള്ള നോവിന്റെ മറുപാതിയിൽ കാലം
പനിനീർ നിലാവായ് പടരുന്നു....
പനിനീർ നിലാവായ് പടരുന്നു......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts