വിശദവിവരങ്ങള്‍ | |
വര്‍ഷം | 2015 |
സംഗീതം | രാകേഷ് കേശവ് |
ഗാനരചന | ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് |
ഗായകര്‍ | വിജയ് യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 01 2015 16:21:49.
അരികേ അരികേ വിരിയും തളിരേ.. മഴവിൽ ചിറകിൽ അണയും കുളിരേ... നിൻ നല്ലിളം നെറ്റിയിൽ പൊന്നുമ്മ തന്നീടാം നിൻ കൊഞ്ചലും കളിത്തഞ്ചവും തരുമോ കുഞ്ഞമ്പിളിച്ചിരിയായ്.... (അരികേ അരികേ....) മേലേ മേലേ ദൂരെ പാറും വർണ്ണം ചേലായ് തേടും നിൻ മനമോ...എന്നുയിരേ.... താളം തുള്ളി നീളേ പായും പുഴകൾ പാടും ഈണം നിന്നഴകോ....കണ്‍കുളിരേ... കാണാക്കുയിലിൻ സംഗീതം നിൻ നെഞ്ചിന്നുള്ളിലെ സല്ലാപം ഇനി എന്നും നിന്നിൽ മിന്നും പൂക്കാലം... അരികേ അരികേ വിരിയും തളിരേ.. മഴവിൽ ചിറകിൽ അണയും കുളിരേ... നിൻ നല്ലിളം നെറ്റിയിൽ പൊന്നുമ്മ തന്നീടാം നിൻ കൊഞ്ചലും കളിത്തഞ്ചവും തരുമോ കുഞ്ഞമ്പിളിച്ചിരിയായ്.... |