മൂവന്തി കാറ്റേ (കാന്താരി )
This page was generated on May 18, 2024, 9:06 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംറിനിൽ ഗൗതം
ഗാനരചനബാബുരാജ് കലമ്പൂർ
ഗായകര്‍സുൾ‌ഫിക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശേഖർ മേനോൻ ,സുഭിക്ഷ
ഗാനത്തിന്റെ വരികള്‍
Last Modified: July 24 2015 08:03:59.

മൂവന്തിക്കാറ്റേ കിളിവാതിൽപ്പടിമേലേ മെല്ലെ
പൂന്തെന്നൽ പോലെ തഴുകിവാ....
മൈലാഞ്ചിപ്പൊന്നിൻ നിറമെന്നിൽ നീ ചൊരിയൂ വേഗം
മൈക്കണ്ണിൽ പൂക്കും കവിതയായ്....
മഴമേഘങ്ങൾ...മറയുകയല്ലേ...
നിറദീപങ്ങൾ.....പൂക്കുകയല്ലേ.....

ചാന്ദ് ജൈസേ ധീരേ ദിൽ മെം മേരാ
തൂ ഹി ആജാ മേരേ മൻ മെം ജാനാ...
ധും ജനക് ധാ...ധും ജനക് ധാ...
ധും ജനക് ധാ...ആ ജാ....
ധും ജനക് ധാ...ധും ജനക് ധാ...
ധും ജനക് ധാ...ആ ജാ ആ....
ചാന്ദ് ജൈസേ ധീരേ ദിൽ മെം മേരാ
തൂ ഹി ആജാ മേരേ മൻ മെം ജാനാ...

മാറിൽ വീഴും മഞ്ഞിൻ തുള്ളിപോലെ
മാറിടുന്നു നീയീ നീലരാവിൽ....
ശ്യാമമേഘം മായും തിങ്കൾ പോലെ
സുന്ദരീ നീ തട്ടം മാറ്റി നില്പൂ....
കാതോരം കിന്നാരം മൂളുന്നൂ നീ നിലാവായ്
മാലേയം പേറുന്നു മഴവില്ലിൻ തൂവലാലെ...
മഴമേഘങ്ങൾ...മറയുകയല്ലേ....
നിറദീപങ്ങൾ....പൂക്കുകയല്ലേ....

ചാന്ദ് ജൈസേ ധീരേ ദിൽ മെം മേരാ
തൂ ഹി ആജാ മേരേ മൻ മെം ജാനാ...

താരഹാരം മാറിൽ ചേർത്തുവയ്ക്കെ
നീലവിണ്ണിൻ താഴെ നമ്മൾ മാത്രം....
പാരിലെങ്ങും തൂകി വെണ്ണിലാവു്
ചാരിനില്പൂ എന്റെ തേൻനിലാവു്.....
നീൾമിഴിയിൽ പൂക്കാലം ഞാൻ തേടി ഏകനായി
സാരംഗി ഗസൽ മൂളും മൗനങ്ങൾ ചേർത്ത രാഗം...
മഴമേഘങ്ങൾ...മറയുകയല്ലേ....
നിറദീപങ്ങൾ പൂക്കുകയല്ലേ....

ചാന്ദ് ജൈസേ ധീരേ ദിൽ മെം മേരാ
തൂ ഹി ആജാ മേരേ മൻ മെം ജാനാ...
ധും ജനക് ധാ...ധും ജനക് ധാ...
ധും ജനക് ധാ...ആ ജാ....
ധും ജനക് ധാ...ധും ജനക് ധാ...
ധും ജനക് ധാ...ആ ജാ ആ....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts