ഹലാക്കിന്റെ അവലുംകഞ്ഞി (കെ എൽ 10 പത്ത്)
This page was generated on April 30, 2024, 11:48 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംബിജിബാല്‍
ഗാനരചനറഫീക്ക് ഉംബാച്ചി
ഗായകര്‍ബെന്നി ദയാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഉണ്ണി മുകുന്ദൻ ,അജു വര്‍ഗീസ്‌ ,നീരജ് മാധവ് ,ചാന്ദ്‌നി ശ്രീധരന്‍
ഗാനത്തിന്റെ വരികള്‍
Last Modified: January 18 2024 14:43:39.
ഹലാക്കിന്റെ അകത്തായ് ഞാന്‍ ഓ ഓ ഓ
ഹയാത്തിന്റെ പുറത്തായി ഞാന്‍

ഹേ.. ഹലാക്കിന്റെ അവലും കഞ്ഞി
കുടിച്ച് കുടുങ്ങ്യേല്ലോ
എറക്കാനും ബജ്ജല്ലോ
തുപ്പാനും ബജ്ജല്ലോ

ഏ.. കാണും നേരം കണ്ണുരുട്ട്
പെരയും തൊടിയും പള്ളിയും പള്ളിക്കാടും
കളിയും വിളിയും പോയിക്കിട്ടി
ആരും തീരെ മുണ്ടാതായി
ഈ ദുനിയാവ് ഇന്നെ തിരിഞ്ഞ് കുത്തണ്
സുബ്ഹാനല്ലാ... സുബ്ഹാനല്ലാ...

കള്ളന്‍ കേറി എന്റെ ഖല്‍ബിലിന്നലെ കള്ളന്‍ കേറി
ഉള്ളിന്റെ ഉള്ളില് കാത്തുവെച്ചൊരു ഖജനാവിലെ
വെലപിടിച്ചൊരു മരതകമുത്തും തട്ടിയുരുട്ടി
രാവിരുട്ടി വെളുക്കുമ്മുന്നേ
നിന്നെയുരുട്ടി തള്ളിയതാണീ പൊട്ടക്കെണറ്റില്‍

ഹലാക്കിന്റെ അകത്തായ് ഞാന്‍ ഓ ഓ ഓ
ഹയാത്തിന്റെ പുറത്തായി ഞാന്‍
സുബ്ഹാനല്ലാ...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts