എന്നു കാണും (അയാൾ ഞാനല്ല )
This page was generated on April 30, 2024, 9:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംമനു രമേശൻ
ഗാനരചനപ്രകാശ് മാരാർ
ഗായകര്‍രഞ്ജിനി ജോസ് ,റോസ്മേരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 05 2015 07:52:37.

എന്നു കാണും ഞാനെന്നു കാണും ഞാൻ ഇനിയും
കണ്ണുകണ്ണാലേ കണ്ണുകണ്ണാലേ മൊഴിയാൻ
എന്നിലെ വിണ്ണിലെ താരമായൊരീയൊരാൾ
തൊട്ടുരുമ്മി നിൽക്കുവാൻ ചാരെ....
സ്വപ്നമാം തൂവലാൽ
പൊട്ടുതൊട്ടു ചാർത്തുവാൻ ചാരെ....
എന്നു കാണും ഞാനെന്നു കാണും ഞാൻ ഇനിയും
കണ്ണുകണ്ണാലേ കണ്ണുകണ്ണാലേ മൊഴിയാൻ....

ചിന്നി വീഴുമീ മഞ്ഞുതുള്ളിപോൽ
നിൻ വാക്കിലിന്നു ഞാൻ നനഞ്ഞുവോ....
മിന്നുതാരകൾ തെന്നിയെത്തുമാ
നിൻ നോക്കിലെന്റെ പാട്ടുണർന്നുവോ....
നനുനനെ കിനിഞ്ഞ രാക്കിനാവുപോൽ
തഴുകിയോ നിലാവിനാലെ മെല്ലെ നീ...
തൊടാതെ തൊടാതെ തലോടാനായ്
എന്നു കാണും ഞാനെന്നു കാണും ഞാൻ ഇനിയും
കണ്ണുകണ്ണാലേ കണ്ണുകണ്ണാലേ മൊഴിയാൻ....

മെല്ലെമെല്ലെയെൻ ചില്ലുവാതിലിൽ
രാക്കാറ്റുപോലെ നീയണഞ്ഞുവോ...
മൺ‌ചിരാതിലെ കുഞ്ഞുനാളവും
കാത്തുവെച്ചു ഞാനിരുന്നുവോ....
വരികളിൽ നിറഞ്ഞ രാഗമല്ലയോ
തിരകളിൽ തിരഞ്ഞ താളമല്ലയോ...
ഇതെന്റെ മാത്രമല്ലയോ....
(എന്നു കാണും ഞാനെന്നു കാണും....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts