മുത്തേ മുത്തേ (ഉറുമ്പുകൾ ഉറങ്ങാറില്ല )
This page was generated on May 7, 2024, 9:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍ ,ജിജു അശോകൻ
ഗായകര്‍പി ജയചന്ദ്രൻ ,ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 18 2015 09:03:49.

ഉം...ഉംഹും...ഒ ഓ...ഒ ഓ...ഹുഹുഹും...ഒ ഓ..
മുത്തേ മുത്തേ സ്വപ്നം പോലെ മിന്നും പൂമുത്തേ...
ഓരോരോ നാളെണ്ണി...കാത്തിരിപ്പൂ ഞാൻ നിന്നെ
താനേയെത്തും വേനൽ‌ക്കാറ്റിൻ ചിങ്കാരം പോലും
നീയോതും തേനായി....കാതോരം ഞാൻ കേൾക്കുന്നു
പുതുമഴ തേടുന്നേതോ വേഴാമ്പൽ പോലെ
പനിമതി തേടുന്നേതോ നീലാമ്പൽ പോലെ....
ഓരോരോ നാളെണ്ണി കാത്തിരിപ്പൂ ഞാൻ നിന്നെ
മുത്തേ മുത്തേ സ്വപ്നം പോലെ മിന്നും പൂമുത്തേ...
ഓരോരോ നാളെണ്ണി...കാത്തിരിപ്പൂ ഞാൻ നിന്നെ....

ഓർമ്മകൾ ആലോലം ഓളങ്ങൾ നെയ്യുന്നു
അനുദിനം അലസമൊഴുകിയെങ്ങോ എന്നുള്ളം...
രാവറിയാ മൗനം വന്നെന്നെ മൂടാതെ
മൊഴിയുടെ മഴ ചിതറിയ നീയാം വെണ്‍മേഘം...
പുതുകണിയേകാനെത്തും വൈശാഖം പോലെ
കനിവൊടു കാലം നൽകും കൈനീട്ടം പോലെ
ഓരോരോ നാളെണ്ണി...കാത്തിരിപ്പൂ ഞാൻ നിന്നെ....
മുത്തേ മുത്തേ സ്വപ്നം പോലെ മിന്നും പൂമുത്തേ...
ഓരോരോ നാളെണ്ണി...കാത്തിരിപ്പൂ ഞാൻ നിന്നെ....

തൂമണിക്കണ്ണാടി കാണുമ്പോഴെന്നും നീ
മറുമുഖമെഴുതിയണയും ഓമൽ ചേലായി
ഞാൻ ‌ഇമ ചിമ്മുമ്പോൾ....ആരാരും കാണാതെ
കവിളിണ തഴുകിയകലും ഏതോ ദൂരം നീ....
വരിയുടെ കൂടെ ചേരും സംഗീതം പോലെ
അഴകൊടു കാലിൽ ചേലും മഞ്ജീരം പോലെ....
ഓരോരോ നാളെണ്ണി...കാത്തിരിപ്പൂ ഞാൻ നിന്നെ....

മുത്തേ മുത്തേ സ്വപ്നം പോലെ മിന്നും പൂമുത്തേ...
ഓരോരോ നാളെണ്ണി കാത്തിരിപ്പൂ ഞാൻ നിന്നെ
താനേയെത്തും വേനൽക്കാറ്റിൻ ചിങ്കാരം പോലും
നീയോതും തേനായി....കാതോരം ഞാൻ കേൾക്കുന്നു
പുതുമഴ തേടുന്നേതോ വേഴാമ്പൽ പോലെ
പനിമതി തേടുന്നേതോ നീലാമ്പൽ പോലെ....
ഓരോരോ നാളെണ്ണി...കാത്തിരിപ്പൂ ഞാൻ നിന്നെ......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts